Follow Us On

09

June

2025

Monday

സെപ്റ്റംബർ 20: വിശുദ്ധ യൂസ്റ്റാച്ചിയൂസ്

ഒരു കുലീന കുടുംബത്തിലെ അംഗമായിരുന്ന വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാൻ ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ റോമിൽ വച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധൻ വിശ്വാസത്തിനുവേണ്ടി തന്റെ ജീവൻ വെടിയുന്നതിനുമുമ്പ് സ്വത്തുക്കളുടെ ഭൂരിഭാഗവും പാവങ്ങൾക്കായി വീതിച്ചു നൽകി. ചക്രവർത്തിയുടെ ഭീഷണിക്ക് വശംവദനാകാതെ നീതിയുടെയും സത്യത്തിന്റെയും വിശ്വാസത്തിന്റേതുമായ മാർഗം മുറുകെ പിടിച്ച മഹാനായിരുന്നു അദ്ദേഹം. സഹനങ്ങൾക്കും പീഡനങ്ങൾക്കും മരണത്തിനും മേലെ നന്മയുടെയും വിശ്വാസത്തിന്റെയും വിജയത്തിന്റെയും ഉദാഹരണമാണ് വിശുദ്ധന്റെ ജീവിതം.
പ്രാർത്ഥന: നീതിയുടെയും സത്യത്തിന്റെയും വിശ്വാസത്തിന്റേതുമായ മാർഗം മുറുകെ പിടിച്ച വിശുദ്ധ യൂസ്റ്റാച്ചിയൂസ്, വിശ്വാസജീവിതത്തിൽ തളരാതെ മുന്നേറുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?