ജനുവരി 10: വിശുദ്ധ വില്യം ബെറൂയര്‍
- Saints of the day
- January 10, 2024
ജെറുസലേമില്‍ യഹൂദ മാതാപിതാക്കന്മാരില്‍ നിന്നാണ് ആഞ്ചെലൂസ് ഭൂജാതനായത്. തന്റെ ബാല്യത്തില്‍ തന്നെ ആഞ്ചെലൂസ് ഏകാന്തയോട് താത്പര്യം പ്രകടിപ്പിച്ചിരിന്നു. അതിനാല്‍ ആഞ്ചെലൂസ് കാര്‍മല്‍ മലയില്‍ താമസിച്ചിരിന്ന സന്യാസികളുടെ ഗണത്തില്‍ ചേര്‍ന്നു. അന്ന് പ്രിയോരായിരിന്ന വി.ബ്രോക്കാര്‍ഡ് കര്‍മ്മലീത്താ സഭ സ്ഥാപിച്ചുവെന്ന് പറയാം. ജെറുസലേമിലെ പേട്രിയര്‍ക്ക് വി.ആള്‍ബെര്‍ട്ട് പുതിയസഭയ്ക്ക് വേണ്ട നിയമം എഴുതിയുണ്ടാക്കി. 1203 ല്‍ പുതിയ സഭ രൂപം കൊണ്ടപ്പോള്‍ ആഞ്ചെലൂസ് ആ സഭയില്‍ അംഗമായി. പുതിയ നിയമസംഹിതയ്ക്ക് അംഗീകാരം വാങ്ങിക്കാന്‍ നിയുക്തനായത് പ്രയോര്‍ ആഞ്ചെലൂസാണ്. അദ്ദേഹം റോമായില്‍ പോയി
അനുഗ്രഹീതരായ ഈ രക്തസാക്ഷികള്‍ ഇംഗ്ലീഷ് കത്തോലിക്കര്‍ക്ക് എത്രയും പ്രിയപ്പെട്ട വിശുദ്ധനാണ് ജോണ്‍ ഹഫ്ട്ടന്‍ 1487-ല്‍ എസെക്സില്‍ ജനിച്ചു. റോച്ചസ്റ്റര്‍ മെത്രാനായ വിശുദ്ധ ജോണ്‍ ഫിഷര്‍, ക്രേംബ്രീഡ്ജില്‍ ചാന്‍സലറായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ ഉപരിപഠനത്തിനായി എത്തി. കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. മാതാപിതാക്കന്മാര്‍ ജോണിനെ വിവാഹത്തിന് പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം വൈദിക പഠനം നടത്തി പുരോഹിതനായി. 28 -മത്തെ വയസ്സില്‍ അദ്ദേഹം കാര്‍ത്തൂസിയന്‍ സഭയില്‍ ചേര്‍ന്നു. മാംസ വര്‍ജ്ജ്നവും മൌനവും നിരന്തര ഉപവാസവും പ്രാര്‍ത്ഥനയും അദ്ദേഹം അനുഷ്ഠിച്ച് പോന്നു.
വിശുദ്ധ ഫിലിപ്പോസ് ക്രിസ്തുവിന്റെ ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധ ഫിലിപ്പോസ്. ജോര്‍ദാന്‍ നദിയിയില്‍ യേശുവിന്റെ ജ്ഞാനസ്നാനത്തിന് ശേഷം ഉടന്‍ തന്നെ വിശുദ്ധന്‍ യേശുവിന്റെ അനുയായിയായി. യോഹന്നാന്റെ സുവിശേഷത്തിലെ വിവരണമനുസരിച്ച്, “പിറ്റേ ദിവസം യേശു ഗലീലിയിലേക്ക് പോകുവാനൊരുങ്ങി. അപ്പോള്‍ അവന്‍ ഫിലിപ്പോസിനെ കാണുകയും അവനോട് ഇപ്രകാരം പറയുകയും ചെയ്തു : “എന്നെ അനുഗമിക്കുക. ഫിലിപ്പോസ് പത്രോസിന്റേയും, അന്ത്രയോസിന്റേയും നഗരമായ ബേത്സയിദായില്‍ നിന്നുമുള്ളവനായിരുന്നു. ഫിലിപ്പോസ് നഥാനിയേലിനെ കണ്ട് അവനോടു പറഞ്ഞു : മോശയുടെ നിയമപുസ്തകത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരേപ്പറ്റി എഴുതിയിരിക്കുന്നുവോ ഞങ്ങള്‍
സഭാ വിശ്വാസത്തിന്റെ സംരക്ഷകനും അലെക്സാണ്ട്രിയായിലെ മെത്രാനുമായിരുന്ന വിശുദ്ധ അത്തനാസിയൂസ് തന്റെ ജീവിതകാലം മുഴുവനും അരിയാനിസമെന്ന മതവിരുദ്ധവാദത്തിന്റെ ശക്തനായിരുന്ന എതിരാളിയായിരുന്നു. 325-ലെ നിസിയാ സമിതിയില്‍ വിശുദ്ധന്‍ പങ്കെടുക്കുകയും സമിതിയുടെ തീരുമാനമനുസരിച്ചുള്ള വിശ്വാസരീതിയുമായി തന്റെ ജീവിതകാലം മുഴുവനും ജീവിക്കുകയും ചെയ്തു. സഭയെ സംബന്ധിച്ചിടത്തോലും എക്കാലത്തേയും പ്രധാനപ്പെട്ട വേദപാരംഗതന്‍മാരില്‍ ഒരാളായാണ് വിശുദ്ധനെ കണക്കാക്കുന്നത്. യേശുവിനെ ക്കുറിച്ചുള്ള യഥാര്‍ത്ഥമായ പ്രബോധനങ്ങളെ ഉയര്‍ത്തിപ്പിടിച്ചതിനാല്‍ നിരവധി പീഡനങ്ങള്‍ക്ക് വിശുദ്ധന്‍ വിധേയമായിട്ടുണ്ട്. അഞ്ചോളം പ്രാവശ്യം വിശുദ്ധന് ഒളിവില്‍ കഴിയേണ്ടതായി വന്നിട്ടുണ്ട്. വിശുദ്ധന്‍ ഒരു രക്തസാക്ഷിയായിട്ടല്ല മരിച്ചതെങ്കിലും, യഥാര്‍ത്ഥ
ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്‍ത്തച്ഛന്‍, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന്‍ തുടങ്ങിയ വിശുദ്ധനെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അദ്ദേഹം ദാവീദിന്റെ രാജകീയ വംശത്തില്‍ പ്പെട്ടവനായിരുന്നുവെന്ന കാര്യവും നമുക്കറിയാം. സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു വിശുദ്ധ യൌസേപ്പ് പിതാവ്. തൊഴിലിനു കൊടുക്കുന്ന കൂലി കൊണ്ട് അദ്ദേഹം തൃപ്തനായി. ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വി. യൗസേപ്പിനെ നയിച്ചിരുന്നത്. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ
AD 634ൽ ഇംഗ്ലണ്ടിലെ നോർത്തംബ്രിയയിലാണ് വിശുദ്ധ കുത്‌ബെർട്ട് ജനിച്ചതെന്ന് പറയപ്പെടുന്നു. ഇംഗ്ലണ്ടിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഒരുപക്ഷേ ഏറ്റവും അധികം ആദരിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ കുത്‌ബെർട്ട്. വിശുദ്ധ കുത്‌ബെർട്ടും AD 676-ന്റെ തുടക്കംവരെ വിശുദ്ധൻ ഫാർണെ ദ്വീപിൽ വളരെ കഠിനമായ ഏകാന്തവാസമായിരുന്നു നയിച്ചുവന്നിരുന്നത്. ഇക്കാലയളവിൽ മാലാഖമാരാണ് വിശുദ്ധന് പോറ്റിയിരുന്നതെന്നൊരു വിശ്വാസവും നിലവിലുണ്ട്. നോർത്തംബർലാൻഡിലെ രാജാവിന്റെ നിരന്തരമായ അഭ്യർത്ഥനയേ മാനിച്ച് വിശുദ്ധൻ ഇഷ്ടത്തോടെയല്ലെങ്കിൽ പോലും 684-ൽ ഹെക്‌സ്ഹാമിലെ മെത്രാനായി അഭിഷിക്തനായി. എന്നാൽ 685-ൽ ഈറ്റായും ലിൻഡിസ്ഫാർണെയും പരസ്പരം കൈമാറികൊണ്ട്
ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരൻ എന്നതിലുമപരിയായി ദൈവീക നിയോഗമനുസരിച്ച് രക്ഷകന്റെ മാതാവിന്റെ ജീവിത പങ്കാളിയാകുവാനുള്ള അനുഗ്രഹം ലഭിച്ച വ്യക്തിയായിരിന്നു വിശുദ്ധ യൗസേപ്പ്. വിശുദ്ധ യൗസേപ്പിന്റെ ഈ വിശേഷ ഭാഗ്യത്തെ ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ “യേശുവിന്റെ വളര്‍ത്തച്ഛന്‍” എന്നു വിശേഷിപ്പിക്കാം. വെറുമൊരു മനുഷ്യനെന്നതില്‍ ഉപരിയായി, ഭൂമിയില്‍ പിതാവിന്റെ അമൂല്യ നിധികളായ യേശുവിനേയും, മറിയത്തേയും വിശ്വസ്തതയോടു കൂടി സംരക്ഷിക്കുകയും, കാത്തു പാലിക്കുകയും ചെയ്ത മഹത് വ്യക്തിയായി വിശുദ്ധ ലിഖിതങ്ങളില്‍ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നു. ഒരു പക്ഷേ, മറിയത്തിന്റെ ഗര്‍ഭത്തേക്കുറിച്ച് ആദ്യമായി അറിഞ്ഞ
റോമന്‍ അധിനിവേശത്തിലുള്ള ബ്രിട്ടണില്‍ ഏതാണ്ട് 415 AD യിലാണ് വിശുദ്ധ പാട്രിക്ക് ജനിച്ചത്. വിശുദ്ധന് 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആട് മേച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആക്രമകാരികളായ ചില അയര്‍ലന്‍റുകാര്‍ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയും അടിമയാക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍ അവിടെനിന്നും രക്ഷപ്പെടുകയും ബ്രിട്ടണില്‍ തിരിച്ചെത്തുകയും ചെയ്തു. പിന്നീട് വിശുദ്ധ പാട്രിക്ക് പൌരോഹിത്യ പട്ടം സ്വീകരിച്ചു. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ മെത്രാനായി അദ്ദേഹം അഭിഷിക്തനായി. ഏതാണ്ട് 435 AD യോട് കൂടി അദ്ദേഹം അയര്‍ലന്‍ഡില്‍ എത്തി. വിശുദ്ധ പാട്രിക്കിനെ ചുറ്റിപ്പറ്റി
Don’t want to skip an update or a post?