Follow Us On

02

February

2025

Sunday

മേയ് 04: വിശുദ്ധ ജോണ്‍ ഹഫ്ട്ടൺ

അനുഗ്രഹീതരായ ഈ രക്തസാക്ഷികള്‍ ഇംഗ്ലീഷ് കത്തോലിക്കര്‍ക്ക് എത്രയും പ്രിയപ്പെട്ട വിശുദ്ധനാണ്‌ ജോണ്‍ ഹഫ്ട്ടന്‍ 1487-ല്‍ എസെക്സില്‍ ജനിച്ചു. റോച്ചസ്റ്റര്‍ മെത്രാനായ വിശുദ്ധ ജോണ്‍ ഫിഷര്‍, ക്രേംബ്രീഡ്ജില്‍ ചാന്‍സലറായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ ഉപരിപഠനത്തിനായി എത്തി. കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. മാതാപിതാക്കന്മാര്‍ ജോണിനെ വിവാഹത്തിന് പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം വൈദിക പഠനം നടത്തി പുരോഹിതനായി. 28 -മത്തെ വയസ്സില്‍ അദ്ദേഹം കാര്‍ത്തൂസിയന്‍ സഭയില്‍ ചേര്‍ന്നു. മാംസ വര്‍ജ്ജ്നവും മൌനവും നിരന്തര ഉപവാസവും പ്രാര്‍ത്ഥനയും അദ്ദേഹം അനുഷ്ഠിച്ച് പോന്നു. എളിമ അദ്ദേഹത്തിന്റെ പ്രത്യേക സുകൃതമായിരിന്നു. തന്നിമിത്തം 1531-ല്‍ നോട്ടിങ്ഹാംഷെയറില്‍ അദ്ദേഹം സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു.

ജോണ്‍ ഹഫ്ട്ടണ്‍ സുപ്പീരിയറായി 2 വര്‍ഷം തികഞ്ഞപ്പോഴാണ് ഹെന്‍റ്റി 8-മന്‍ ‘കാതറിന്‍ ഓഫ് അരഗണെ’ ഉപേക്ഷിച്ചത്. പുതിയ ഭാര്യ ആന്‍ ബോലിന്റെ കുട്ടികളെ ന്യായമായ കിരീടാവകാശികളായി സ്വീകരിച്ച് കൊള്ളാമെന്ന് 16 വയസ്സിന് മേലുള്ളവരെല്ലാം സത്യം ചെയ്യണമെന്ന് പാര്‍ലമെന്റില്‍ നിയമമുണ്ടായി.എന്നാല്‍ പ്രിയോര്‍ ജോണ്‍ ഹഫ്ട്ടണും പ്രോക്കുറേറ്റര്‍ ഹംഫ്രിമിഡില്‍ മോറും നിയമത്തിന് മുന്നില്‍ സത്യം ചെയ്യാന്‍ തയാറായില്ല. അതിനാല്‍ തന്നെ അധികാരികള്‍ അവര്‍ രണ്ട് പേരെയും ജയിലില്‍ അടച്ചു. ലണ്ടന്‍ ടവറില്‍ തോമസ് മൂറും ബിഷപ്പ് ജോണ്‍ ഫിഷറുമുണ്ടായിരിന്നു.പ്രിയോര്‍ ജോണ്‍ ഹഫ്ട്ടണും, ഷീനിലെ ചാര്‍ട്ടര്‍ ഹൌസില്‍ പെട്ട ഒരു സന്യാസി ഡോം അഗൂസ്റ്റില്‍ വെബ്സ്റ്റര്‍, ബോവെയിലെ പ്രിയോര്‍ ഡോം റോബര്‍ട്ട് ലോറന്‍സ് എന്നിവര്‍ ദൈവനിയമത്തിന് വിരുദ്ധമല്ലെങ്കിലും എന്ന വ്യവസ്ഥ ചേര്‍ത്ത് സത്യം ചെയ്തു. എന്നാല്‍ ക്രോംവെല്‍ അത് സ്വീകരിച്ചില്ല. അവരെയെല്ലാം രാജ്യദ്രോഹികളായി വിധിയെഴുതി. ഇതേ തുടര്‍ന്നു, 1535 മെയ് നാലാം തീയതി 3 പേരുടെയും കഴുത്ത് ഛേദിച്ചു കളയുവാന്‍ അധികാര വര്‍ഗ്ഗം തീരുമാനിച്ചു. ജോണ്‍ ഹഫ്ട്ടന്റെ കഴുത്ത് മുറിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, “എത്രയും പരിശുദ്ധനായ യേശുനാഥാ ഞങ്ങളുടെ മേല്‍ കൃപയുണ്ടാകണമേ” എന്നാണ്. ധാര്‍മിക സത്യത്തിന് വേണ്ടി നിലകൊണ്ടു അവര്‍ അങ്ങനെ ധീര രക്തസാക്ഷിത്വം ഏറ്റുവാങ്ങി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?