Follow Us On

24

November

2024

Sunday

മാർച്ച് 20: വിശുദ്ധ കുത്‌ബെർട്ട്

AD 634ൽ ഇംഗ്ലണ്ടിലെ നോർത്തംബ്രിയയിലാണ് വിശുദ്ധ കുത്‌ബെർട്ട് ജനിച്ചതെന്ന് പറയപ്പെടുന്നു. ഇംഗ്ലണ്ടിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഒരുപക്ഷേ ഏറ്റവും അധികം ആദരിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ കുത്‌ബെർട്ട്. വിശുദ്ധ കുത്‌ബെർട്ടും AD 676-ന്റെ തുടക്കംവരെ വിശുദ്ധൻ ഫാർണെ ദ്വീപിൽ വളരെ കഠിനമായ ഏകാന്തവാസമായിരുന്നു നയിച്ചുവന്നിരുന്നത്. ഇക്കാലയളവിൽ മാലാഖമാരാണ് വിശുദ്ധന് പോറ്റിയിരുന്നതെന്നൊരു വിശ്വാസവും നിലവിലുണ്ട്. നോർത്തംബർലാൻഡിലെ രാജാവിന്റെ നിരന്തരമായ അഭ്യർത്ഥനയേ മാനിച്ച് വിശുദ്ധൻ ഇഷ്ടത്തോടെയല്ലെങ്കിൽ പോലും 684-ൽ ഹെക്‌സ്ഹാമിലെ മെത്രാനായി അഭിഷിക്തനായി. എന്നാൽ 685-ൽ ഈറ്റായും ലിൻഡിസ്ഫാർണെയും പരസ്പരം കൈമാറികൊണ്ട് 685-ലെ ഈസ്റ്റർ ഞായരറാഴ്ച വിശുദ്ധൻ തനിക്കിഷ്ടപ്പെട്ട ലിൻഡിസ്ഫാർണെ സഭയിലെ മെത്രാനായി. ഈ പദവിയിൽ വിശുദ്ധൻ രണ്ടു വർഷത്തോളം തുടർന്നു. ഇക്കാലയളവിൽ അദ്ദേഹം പ്രവർത്തിച്ച നിരവധി അത്ഭുതപ്രവർത്തനങ്ങളാൽ അദ്ദേഹത്തെ ”ബ്രിട്ടണിന്റെ അത്ഭുത-പ്രവർത്തകൻ” എന്നാണു വിശേഷിപ്പിച്ചിരുന്നത്.
രോഗബാധിതനായ വിശുദ്ധൻ തന്റെ പദവി ഉപേക്ഷിച്ചശേഷം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു, മാത്രമല്ല ആരെയും തന്നെ ശുശ്രൂഷിക്കുവാൻ അനുവദിക്കാതെ വിശുദ്ധൻ തന്റെ സഹനങ്ങൾ സ്വയം സഹിച്ചു. AD 687 മാർച്ച് 20ന് ഇന്നർഫാർണെയിൽ വെച്ച് അദ്ദേഹം നിത്യതയിലേക്ക് യാത്രയായി.  അദ്ദേഹത്തിന്റെ ഭൗതീകശരീരം അവിടെ നൂറ്റാണ്ടുകളോളം അഴുകാതെ കിടന്നു. പിന്നീട് നൂറു വർഷങ്ങൾക്ക് ശേഷം 1104-ൽ അവ ദുർഹാം കത്രീഡലിലേക്ക് മാറ്റി. അവിടെയുള്ള ദേവാലയം ഏറ്റവും കൂടുതൽ തീർഥാടകർ സന്ദർശിക്കുന്ന ഒരു കേന്ദ്രമായി മാറി.  സ്‌കോട്ട്‌ലന്റിലെ ആദ്യത്തെ പ്രഭാഷണശാല വിശുദ്ധനാണ് പണികഴിപ്പിച്ചത്. ഏതപകടകരമായ സ്ഥലത്ത് പോയി സുവിശേഷം പ്രസംഗിക്കുന്നതിനും വിശുദ്ധന് ഭയമില്ലായിരുന്നു. ഇദ്ദേഹത്തിന്റെ എളിമയും, ക്ഷമയുമാണ് ലിൻഡിസ്ഫാർണെയിലെ മറ്റു സന്യാസിമാരെ കൂടി ബെനഡിക്ടൻ സഭയിലെക്കാകർഷിക്കുവാൻ കാരണമായത്. പ്രകൃതിയോടും, പക്ഷികളോടും, മൃഗങ്ങളോടും വളരെയേറെ സ്‌നേഹമുണ്ടായിരുന്ന വിശുദ്ധൻ ഇക്കാലത്തും നമുക്കെല്ലാവർക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ആശ്രമം സ്ഥിതി ചെയ്തിരുന്ന ലിൻഡിസ്ഫാർണെ ദ്വീപ് ഇന്നൊരു പക്ഷി-മൃഗ സംരക്ഷണ കേന്ദ്രമാണ്. ആട്ടിടയൻമാരുടേയും, നാവികരുടേയും, പ്ലേഗ് ബാധിതരുടേയും മാദ്ധ്യസ്ഥൻ കൂടിയാണ് വിശുദ്ധ കുത്ബർട്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?