Follow Us On

26

December

2024

Thursday

120 ദിവസങ്ങള്‍ക്കൊണ്ട് 125 ബൈബിള്‍ കയ്യെഴുത്തുപ്രതികള്‍; അപൂര്‍വ്വ നേട്ടവുമായി ഒരു ഇടവക

120 ദിവസങ്ങള്‍ക്കൊണ്ട് 125 ബൈബിള്‍ കയ്യെഴുത്തുപ്രതികള്‍; അപൂര്‍വ്വ നേട്ടവുമായി ഒരു ഇടവക
തൊടുപുഴ: 120 ദിവസങ്ങള്‍ക്കൊണ്ട് 125 ബൈബിള്‍ കയ്യെഴുത്തുപ്രതികള്‍ തയാറാക്കിയെന്ന അപൂര്‍വ്വ നേട്ടവുമായി മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക. ഇടവകയിലെ 125 കുടുംബങ്ങളാണ് ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. വചനം ആഴത്തില്‍ പഠിക്കുന്നതിനായി ഇടവകയിലെ 125 കുടുംബങ്ങള്‍ മുന്നോട്ടുവന്നപ്പോഴാണ് ഇങ്ങനെയൊരു മുന്നേറ്റം സാധ്യമായത്.
ബൈബിള്‍ കയ്യെഴുത്തുപ്രതികളുമായി മുട്ടം-സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍നിന്ന് മുട്ടം ടൗണ്‍ മര്‍ത്ത്മറിയം ദൈവാലയത്തിലേക്ക് വിശ്വാസപ്രഘോഷണ റാലി നടത്തി. ആയിരങ്ങള്‍ ആണിനിരന്ന റാലി ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. വചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാര്‍ഗമാണ് ബൈബിള്‍ കൈയെഴുത്തെന്ന് മാര്‍ മുരിക്കന്‍ പറഞ്ഞു. 120 ദിവസങ്ങള്‍ക്കൊണ്ട് തയ്യാറാക്കിയ 125 ബൈബിളുകള്‍ വിശ്വാസികള്‍ക്കും ലോകത്തിനു തന്നെയും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൈബിള്‍ എഴുതി തയ്യാറാക്കി കൊണ്ടുവന്നവരെ മാര്‍ ജേക്കബ് മുരിക്കന്‍ ആശിര്‍വദിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ വികാരി ഫാ. ജോണ്‍ പാളിത്തോട്ടം അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ജോണ്‍സണ്‍ പാക്കരമ്പേല്‍, കുടുംബ കൂട്ടായ്മ രൂപതാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപത്തില്‍, കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സെക്രട്ടറി എഡ്വിന്‍ പാമ്പാറ,  ജിമ്മി മ്ലാക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?