Follow Us On

01

July

2025

Tuesday

16 ഇടവകകള്‍ ചേര്‍ന്നു നടത്തിയ കരോള്‍ ഗാനമത്സരം ശ്രദ്ധേയമായി

16 ഇടവകകള്‍ ചേര്‍ന്നു നടത്തിയ കരോള്‍ ഗാനമത്സരം ശ്രദ്ധേയമായി
തിരുവല്ല: മലങ്കര കാത്തലിക് മദേഴ്‌സ് ഫോറത്തിന്റെ (എംസിഎംഎഫ്) നേതൃത്വത്തില്‍ വെണ്ണിക്കുളം വൈദിക ജില്ലയിലെ 16 ഇടവകകള്‍ ചേര്‍ന്നു നടത്തിയ കരോള്‍ ഗാന മത്സരം ശ്രദ്ധേയമായി.
വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന മത്സരത്തില്‍ വെണ്ണിക്കുളം സെന്റ് തോമസ് ഇടവക ഒന്നാം സ്ഥാനവും ഇരവിപേരൂര്‍ സെന്റ് ആന്‍സ്, കുറിയന്നൂര്‍  സെന്റ് ജോസഫ്‌സ് ഇടവകകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സെലിബ്രന്റ്‌സ് ഇന്ത്യാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ വി. ജോയി, കോട്ടയം പാറമ്പുഴ ഹോളി ഫാമിലി സ്‌കൂള്‍ പ്രധാനാധ്യാപിക ജാന്‍സിമോള്‍ അഗസ്റ്റിന്‍, രാജീവ് സി. ചെറുകാട് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ഡിസ്ട്രിക്ട് വികാരി ഫാ. ജോസ് പൊയ്കയില്‍, അതിരൂപതാ ചാന്‍സലര്‍ ഫാ. ജോസ് മണ്ണൂര്‍ കിഴക്കേതില്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. വൈദിക ജില്ലാ എംസിഎംഎഫ് ഡയറക്ടര്‍ ഫാ. ഏബ്രഹാം കുളങ്ങര സ്വാഗ തവും പ്രസിഡന്റ് സുജ തോണ്ടക്കരോട്ട് നന്ദിയും പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?