Follow Us On

23

November

2024

Saturday

സെപ്റ്റംബർ 17: വിശുദ്ധ റോബർട്ട് ബെല്ലാർമിൻ

1542-ൽ ഇറ്റലിയിലെ മൊൻടെപുൾസിയാനോ എന്ന സ്ഥലത്ത് ജനിച്ച റോബർട്ട് പ്രാഥമിക പഠനത്തിനുശേഷം ഈശോസഭയിൽ വൈദികനായി. വൈദിക വിദ്യാർത്ഥിയായിരക്കെതന്നെ പാഷണ്ഡകൾക്കെതിരായി പ്രസംഗിക്കാൻ അദ്ദേഹം നിയോഗിക്കപ്പെട്ടു. നിരവധി ദൈവശാസ്ത്രവും വിശ്വാസാധിഷ്ഠിതവുമായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ വേദോപദേശം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവസാനകാലത്ത് അദ്ദേഹം വത്തിക്കാൻ വായനശാലയുടെ ലൈബ്രേറിയനും മാർപാപ്പയുടെ ഉപദേഷ്ടാവുമായി. 1621-ൽ 79-ാം വയസിൽ വിശുദ്ധിയുടെ പ്രസരണത്തോടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1030-ൽ ബെല്ലാർമിനെ വിശുദ്ധനായും പിറ്റേ വർഷം വേദപാരംഗതനായും പീയൂസ് പതിനൊന്നാമൻ മാർപാപ്പ പ്രഖ്യാപിച്ചു.
പ്രാർത്ഥന: സഭയെ പടുത്തുയർത്താൻ ജീവിതമർപ്പിച്ച വിശുദ്ധ റോബർട്ട് ബെല്ലാർമിൻ, ഹൃദയപൂർവം സഭയെ സ്‌നേഹിക്കുവാനും അതുവഴി യേശുവിനെ മഹത്വപ്പെടുത്തുവാനും വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?