Follow Us On

09

June

2025

Monday

സെപ്റ്റംബർ 19: വിശുദ്ധ ജാനുയേരിയസ്

വിശുദ്ധ ജാനുയേരിയസ് ബെനിബന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഡകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത് അതിക്രൂരമായ ശാരീരിക പീഡനങ്ങൾ നേരിടേണ്ടിവന്നു. വിശുദ്ധനെ വന്യമൃഗങ്ങളുടെ നടുവിൽ എറിഞ്ഞു കൊടുത്തെങ്കിലും ദൈവസഹായത്താൽ അവ വിശുദ്ധനെ ഉപദ്രവിച്ചില്ല. പിന്നീട് പൂട്ട്യോളിയിൽവച്ച് വിശുദ്ധൻ ശിരഛേദനം ചെയ്യപ്പെട്ടു. ഇറ്റലിയിലെ നേപ്പിൾസു ദൈവാലത്തിൽ വിശുദ്ധന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. രണ്ട് ഗ്ലാസ്പാത്രങ്ങളിൽ വിശുദ്ധന്റെ രക്തവും വേറൊരു പാത്രത്തിൽ ശിരസും സൂക്ഷിച്ചിരിക്കുന്നു. എല്ലാ വർഷവും വിശുദ്ധന്റെ തിരുനാൾ ദിവസവും മെയ് ഒന്നാം തിയതിയിലും ഉണങ്ങി കട്ട പിടിച്ചിരിക്കുന്ന വിശുദ്ധന്റെ രക്തം ഉരുകി ദ്രാവകരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം നടക്കുന്നു.
പ്രാർത്ഥന: ഈശോയെപ്രതി അതിക്രൂരമായ പീഡകൾ ഏറ്റുവാങ്ങിയ വിശുദ്ധ ജാനുയേരിയസ്, ത്യാഗപൂർണമായ ജീവിതത്തിലൂടെ യേശുവിനെ മഹത്വപ്പെടുത്തുവാനും അതുവഴി അനേകരെ യേശുവിലേക്ക് അടുപ്പിക്കുവാനും ഞങ്ങൾ പ്രാപ്തരാകുവാൻവേണ്ടി പ്രാർത്ഥിക്കണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?