Follow Us On

26

December

2024

Thursday

ഒക്‌ടോബർ 12: വിശുദ്ധ വിൽഫ്രിഡ്

വിശുദ്ധ വിൽഫ്രിഡ് നോർത്തംബ്രിയയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ലിൻഡ്‌സിഫാർനെ എന്ന സ്ഥലത്ത് ആയിരുന്നു വിദ്യാഭ്യാസം. ചെറുപ്പത്തിൽ തന്നെ അറിവ് നേടുന്നതിനും, സന്യാസ ജീവിതത്തോടും വളരെയേറെ താൽപ്പര്യമുള്ളവനായിരുന്നു വിശുദ്ധൻ. 664-ൽ വിൽഫ്രെഡിനെ ലിന്റിസുഫാണിലെ മെത്രാനായി അഭിഷേകം ചെയ്തു. മെത്രാനായിരിക്കുമ്പോൾത്തന്നെ രണ്ടുപ്രാവശ്യം ഇദ്ദേഹം നാടു കടത്തപ്പെടുകയും കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും ചെയ്തു. 709 ഒക്‌ടോബർ 12-ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മരണസമയത്ത് ഇദ്ദേഹത്തിന് മാലാഖമാരുടെ മധുരമായ ഗാനങ്ങൾ കേൾക്കാൻ സാധിച്ചിരുന്നുവെന്നതായി പറയപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?