Follow Us On

08

June

2025

Sunday

ഒക്‌ടോബർ 16: വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്ക്

ഈശോയുടെ തിരുഹൃദയത്തിന്റെ പ്രേഷിതയായ മാർഗരറ്റ് ലാന്റെക്കൂർ എന്ന ഗ്രാമത്തിൽ 1647-ൽ ജനിച്ചു. 24-ാമത്തെ വയസിൽ വിസിറ്റേഷൻ മഠത്തിൽ ചേർന്നു. വിശുദ്ധ കുർബാനയോടും ഈശോയുടെ പീഡാനുഭവത്തോടും അതീവ ഭക്തി പ്രകടിപ്പിച്ചിരുന്ന മാർഗരറ്റിന് 1673 മുതൽ തിരുഹൃദയത്തിന്റെ കാഴ്ചകളും വെളിപാടുകളും ലഭിച്ചു തുടങ്ങി. ഒരു ദിവസം വിശുദ്ധ കുർബാനയുടെ മുമ്പിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ കർത്താവ് പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: ”മനുഷ്യരോട് പ്രത്യേകിച്ച്, നിന്നോടുള്ള സ്‌നേഹത്താൽ എരിയുന്ന ഹൃദയം കാണുക. അതു നിയന്ത്രിക്കാനാവാതെ ലോകമാസകലം പ്രചരിപ്പിക്കാൻ നിന്നെ ഞാൻ ഉപകരണമാക്കിയിരിക്കുകയാണ്.” തുടർന്ന് തന്റെ പന്ത്രണ്ട് വാഗ്ദാനങ്ങൾ ഈശോ മാർഗരറ്റിനെ അറിയിച്ചു. നോവിസ് മിസ്ട്രസും അസിസ്റ്റന്റ് സുപ്പീരിയറുമായി സേവനം ചെയ്തശേഷം ഈശോയുടെ തിരുനാമം ഉച്ചരിച്ചുകൊണ്ട് 1690-ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1920-ൽ വിശുദ്ധ എന്ന് നാമകരണം ചെയ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?