Follow Us On

02

May

2024

Thursday

ഒക്‌ടോബർ 18: വിശുദ്ധ ലൂക്ക

സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും ‘അപ്പസ്‌തോല പ്രവർത്തനങ്ങൾ’ എന്ന വചനഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെകുറിച്ച് കുറച്ച് വിവരങ്ങൾ മാത്രമേ നമുക്ക് അറിവായിട്ടുള്ളൂ. ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ടാണ് ലൂക്ക ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിനെകുറിച്ചുള്ള ലൂക്കായുടെ വീക്ഷണം അദ്ദേഹത്തിന്റെ സുവിശേഷത്തിലെ ആറു അത്ഭുതങ്ങളിലും പതിനെട്ടോളം ഉപമകളിലുമായി കാണാവുന്നതാണ്. ലൂക്ക സാമൂഹ്യ നീതിയുടെയും പാവപ്പെട്ടവരുടെയും സുവിശേഷകനാണ്. പഴയ വിശ്വാസം അനുസരിച്ച് ഗ്രീസിൽ സുവിശേഷം എഴുതികൊണ്ടിരിക്കെ തന്റെ 84-മത്തെ വയസ്സിൽ ബോയെട്ടിയ എന്ന സ്ഥലത്ത് വിശുദ്ധൻ മരണമടഞ്ഞു എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു പാരമ്പര്യ വിശ്വാസമനുസരിച്ചു ലൂക്ക ഒരു ചിത്രകാരനായിരുന്നു. ഈ വിശ്വാസം മൂലം ഇദ്ദേഹത്തെ ചിത്രകാരന്മാരുടെ മധ്യസ്ഥനായി ചിലർ വിശ്വസിക്കുകയും പരിശുദ്ധ മറിയത്തിന്റെ ചിത്രങ്ങൾ വരച്ചിട്ടുള്ളതായി കരുതുകയും ചെയ്യുന്നു. വൈദ്യന്മാരുടെ മാധ്യസ്ഥനായാണ് വിശുദ്ധ ലൂക്കാ ആദരിക്കപ്പെടുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?