Follow Us On

08

June

2025

Sunday

ഒക്‌ടോബർ 20: കുരിശിന്റെ വിശുദ്ധ പൗലോസ്

1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ വിശുദ്ധ പൗലോസ് ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്‌കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സഭ സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ഥ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. 50 വർഷത്തോളം വിശുദ്ധ പൗലോസ് ഇറ്റലിയുടെ സ്ഥിരോത്സാഹിയായ സുവിശേഷകനായി തുടർന്നു. അതിമാനുഷീകമായ കഴിവുകളാൽ ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. എന്നിരുന്നാലും, ഒരു ദാസനായും, ഒരു പാപിയായുമാണ് വിശുദ്ധൻ തന്നെ തന്നെ വിചാരിച്ചിരുന്നത്. 1775-ൽ തന്റെ 81-മത്തെ വയസ്സിൽ റോമിൽ വെച്ച് വിശുദ്ധൻ ദൈവത്തിൽ നിദ്ര പ്രാപിച്ചു. 1867-ൽ പിയൂസ് ഒമ്പതാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?