Follow Us On

23

November

2024

Saturday

നവംബർ 26: മോറിസിലെ വിശുദ്ധ ലിയോണാർഡ്

ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാർഡിന്റെ പിതാവ്. തന്റെ അമ്മാവനായ അഗസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാർഡ് തന്റെ 13-മത്തെ വയസ്സിൽ റോമിലേക്ക് പോയി. അവിടെ റോമൻ കോളേജിൽ ചേർന്ന് പഠനമാരംഭിച്ചു. പഠനത്തിൽ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാർഡ് 1697-ൽ ഫ്രിയാർസ് മൈനർ സഭയിൽ ചേർന്നു.
പൗരോഹിത്യ പട്ടം സ്വീകരണത്തിന് ശേഷം അദ്ദേഹത്തിന് ക്ഷയം ബാധിക്കുകയും വിശ്രമ ജീവിതത്തിനായി, അദ്ദേഹത്തെ തന്റെ ജന്മദേശത്തേക്ക് തിരികെ അയച്ചു. താൻ തന്റെ ജീവിതത്തിലേക്ക് തിരികെ വന്നാൽ തന്റെ ജീവിതകാലം മുഴുവനും സുവിശേഷ പ്രഘോഷണത്തിനും പാപികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് വരുന്നതിനുമായി സമർപ്പിക്കുമെന്നദ്ദേഹം ഒരു പ്രതിജ്ഞ ചെയ്തു. പിന്നീട് 40 വർഷങ്ങളോളം നീണ്ട് നിൽക്കുകയും ഇറ്റലി മുഴുവൻ വ്യാപിച്ച തന്റെ സുവിശേഷ വേലകളും, ധ്യാനങ്ങളും, ഇടവക ദൗത്യങ്ങളും തുടങ്ങുന്നതിനായി ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. തന്റെ ദൗത്യങ്ങളിൽ 15 മുതൽ 18 വരെ ദിവസങ്ങളോളമോ ചിലപ്പോൾ അതിലധികമോ ആഴ്ചകൾ കുമ്പസാരിപ്പിക്കുന്നതിന് മാത്രമായി അദ്ദേഹം ചിലവിട്ടിരുന്നു. തന്റെ സുവിശേഷ വേലകൾ മൂലമുണ്ടായ മതാവേശം തുടർന്ന് കൊണ്ടുപോകുന്നതിനായി അദ്ദേഹം അതിനു മുൻപ് അത്രയധികം പ്രചാരത്തിലില്ലാതിരുന്ന കുരിശിന്റെ വഴിക്ക് നല്ല പ്രചാരം കൊടുത്തു. യേശുവിന്റെ പരിശുദ്ധ നാമത്തിൽ അദ്ദേഹം വളരെയേറെ സുവിശേഷപ്രഘോഷങ്ങളും നടത്തിയിരുന്നു. 1867-ൽ ലിയോണാർഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1923-ൽ അദ്ദേഹത്തെ ഇടവക സുവിശേഷ പ്രഘോഷകരുടെ മധ്യസ്ഥ വിശുദ്ധനായി തീരുമാനിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?