1565 നവംബർ 30 ന് ഫ്രാൻസിലെ മിരെകോർട്ടിലാണ് വിശുദ്ധ ഫൗരിയർ ജനിച്ചത്. പതിനഞ്ചാമത്തെ വയസിൽ സർവകലാശാല പഠനം തുടങ്ങുകയും 24-ാമത്തെ വയസിൽ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. വിശുദ്ധ ഫൗരിയർ തന്റെ ഇടവകാംഗങ്ങളുടെ ചെറിയ ചെറിയ താല്പര്യങ്ങൾ പോലും അവഗണിച്ചിരുന്നില്ല. രോഗികളെ സഹായിക്കുക, ദരിദ്രരോട് കരുണ കാണിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വഴി അദ്ദേഹം പരസ്പര ധാരണയിലുള്ള ഒരുതരം സഹായ സംഘം തന്നെ രൂപപ്പെടുത്തി. പുരുഷന്മാർക്കായി ‘സെന്റ്. സെബാസ്റ്റ്യൻ’, സ്ത്രീകൾക്കായി ‘ഹോളി റോസറി’, പെൺകുട്ടികൾക്കായി ‘ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ’ അല്ലെങ്കിൽ ‘ചിൽഡ്രൺ ഓഫ് മേരി’ എന്നീ മൂന്ന് സന്നദ്ധ സംഘടനകൾ വിശുദ്ധൻ സ്ഥാപിച്ചു. അക്കാലത്ത് ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന തിന്മകൾക്കെതിരായുള്ള ചില സംവാദങ്ങൾ വിശുദ്ധൻ ചിട്ടപ്പെടുത്തി. അദ്ദേഹത്തിന്റെ ഇടപെടൽമൂലം അനേക പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്നു. തന്റെ എഴുപത്തിയഞ്ചാമത്തെ വയസിൽ ഒളിവിൽ കഴിയുന്നതിനിടെ വിശുദ്ധൻ സ്വർഗ്ഗത്തിലേക്ക് യാത്രയായി. 1897-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പാ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *