Follow Us On

22

November

2024

Friday

ഡിസംബർ 16: വിശുദ്ധ അഡെലൈഡ്

ബുർഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെൻസിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാൽ അഡെലൈഡിന്റെ ഭർത്താവ്‌കൊല്ലപ്പെട്ടതിനെ തുടർന്ന് അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ഓട്ടോ-ക വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്‌നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവൾ തന്റെ ഭർത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത് അവളുടെ അസൂയാലുവായ മരുമകൾ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയിൽ നിന്നും നിഷ്‌കാസിതയാക്കി. എന്നിരുന്നാലും അവൾ ഒരു കുലുക്കവും കൂടാതെ വിശ്വസ്തയും ഭക്തിയുമുള്ളവളായിരുന്നു. തന്റെ ദൈവ ഭക്തിയും, കാരുണ്യപ്രവർത്തികളും മൂലം അവൾ പ്രശസ്തയായിരുന്നു. കാലക്രമേണ അവൾ കൊട്ടാരത്തിൽ തിരിച്ചെത്തി ഭരണനിർവഹണത്തിൽ തന്റെ പേരമകനായ ഓട്ടോ മൂന്നാമന്റെ കാര്യദർശിയായി അദ്ദേഹത്തെ ഭരണത്തിൽ സഹായിക്കുകയും ചെയ്തു. ക്ലൂണിയിലെ പ്രശസ്തമായ ആശ്രമത്തിന്റെ നവീകരണത്തിൽ വിശുദ്ധ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. 999-ൽ വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു.
വിശുദ്ധയുടെ ആദരണീയമായ സ്ഥാനത്തിനുമുപരി അവൾ ഒരു നല്ല ഭാര്യയും അമ്മയുമായിരുന്നു. അവൾ എല്ലായ്‌പ്പോഴും ദൈവത്തോടു വിശ്വസ്തത പുലർത്തിയിരുന്നു. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിൽ വിശുദ്ധ ഒരു മടിയും കാണിച്ചിരുന്നില്ല. കൊട്ടാരത്തിൽ കാര്യദർശിയായി നിയമിതയായപ്പോഴും തന്റെ രാഷ്ട്രീയ എതിരാളികളോട് വിശുദ്ധ ഒരു പ്രതികാരനടപടികളും കൈകൊണ്ടിരുന്നില്ല. ദൈവഭക്തി മൂലം അവളുടെ രാജധാനി ഒരു കൊട്ടാരത്തെക്കാളുപരി ഒരാശ്രമം പോലെയായിരുന്നുവെന്നു പറയപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?