Follow Us On

20

April

2025

Sunday

ഡിസംബർ 21: വിശുദ്ധ പീറ്റർ കനീസിയസ്

1521ൽ ഹോളണ്ടിലെ നിജ്മെഗെൻ എന്ന സ്ഥലത്താണ് വിശുദ്ധൻ ജനിച്ചത്. 1543ൽ വാഴ്ത്തപ്പെട്ട പീറ്റർ ഫാവ്റെ നയിച്ച ഒരു ആത്മീയ ധ്യാനം കൂടിയതിനു ശേഷം, അദ്ദേഹം ഈശോ സഭയിൽ ചേർന്നു. ഈശോ സഭയിൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് വിശുദ്ധ പീറ്റർ കനീസിയസ്. ഈ വിശുദ്ധൻ കത്തോലിക്കാ സഭക്ക് ഒരു പുനർജീവൻ നൽകുകയും ചെയ്തു. യുവാവായിരിക്കെ വിശുദ്ധ പീറ്റർ കനീസിയസ് മത-നവോത്ഥാന പ്രവർത്തനങ്ങളിൽ പങ്കാളിയായി. കൊളോൺ നഗരത്തിലാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. താമസിയാതെ ട്രെന്റ് കൗൺസിലിൽ കർദ്ദിനാൾ ഓഗസ്ബർഗിന്റെ ഉപദേഷ്ടാവായി നിയമിതനായി. 1547-ൽ വിശുദ്ധ ഇഗ്‌നേഷ്യസ് ഇദ്ദേഹത്തെ റോമിലേക്ക് വരുത്തിക്കുകയും, സിസിലിയിൽ അദ്ധ്യാപക വൃത്തിക്കായി അയക്കുകയും ചെയ്തു. റോമിലെ വിശുദ്ധന്റെ ദൗത്യം പൂർത്തിയായതിനു ശേഷം ജെർമ്മനിയിലേക്കയക്കപ്പെട്ട വിശുദ്ധൻ ജെർമ്മൻ പ്രവിശ്യയിലെ ഈശോ സഭയുടെ ആദ്യത്തെ സുപ്പീരിയർ ആയി തീർന്നു. വിശുദ്ധന്റെ പ്രവർത്തന ഫലമായി ധാരാളം ആളുകൾ ഈശോ സഭയിലേക്കാകർഷിക്കപ്പെട്ടു. അപ്രകാരം മധ്യയൂറോപ്പ് മുഴുവൻ ഈശോസഭ വളർന്നു. പലകാര്യങ്ങളിലും പാപ്പാ പ്രതിനിധികളും, സ്ഥാനപതികളും ഇദ്ദേഹത്തിന്റെ ഉപദേശം ആരായുക പതിവായിരുന്നു. നയതന്ത്രപരമായ പല ദൗത്യങ്ങൾക്കും പാപ്പാമാർ വിശുദ്ധനെ അയച്ചിരുന്നു. തന്റെ വിശ്രമമില്ലാത്ത ഈ പ്രവർത്തനങ്ങൾക്കിടയിലും, സഭാപിതാക്കൻമാർക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളും, വേദപാഠങ്ങളും, ആത്മീയ ലേഖനങ്ങളും അദേഹം എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 1597 ഡിസംബർ 21ന് സ്വിറ്റ്‌സർലൻഡിലെ ഫ്രിബോർഗിൽ വെച്ച് വിശുദ്ധൻ അന്ത്യനിദ്ര പ്രാപിച്ചു. 1925-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും, സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?