മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പയ്ക്ക് മൂന്നു സഹോദരിമാരുണ്ടായിരുന്നു. മൂന്ന് അമ്മായിമാർ ഉണ്ടായിരുന്നു. ടർസില്ലാ, എമിലിയാനാ, ഗോർഡിയാന എന്നായിരുന്നു ഇവരുടെ പേരുകൾ. ഇവർ മൂന്നുപേരും കന്യകാത്വം നേർന്നിരുന്നു. അവർ സ്വഭവനത്തിൽ തന്നെ സന്യാസജീവിതമാണ് നയിച്ചിരുന്നത്. അവരിൽ ടർസില്ലയും, എമിലിയാനയും ലോകസുഖങ്ങൾ ഉപേക്ഷിച്ച് തപോജീവിതം ആരംഭിച്ചു. ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും ലൗകികസുഖങ്ങളെ പരിത്യജിച്ചും ദൈവത്തോട് ഐക്യപ്പെട്ട് ജീവിച്ചുപോന്നു. വിശുദ്ധ ടർസില്ല കുറച്ചുനാൾ രോഗബാധിതയായി കഴിഞ്ഞശേഷം ക്രിസ്തുമസിന്റെ തലേദിവസം രാത്രിയിൽ അവൾ തന്റെ ആത്മാവിനെ ദൈവത്തിന്റെ കൈകളിൽ സമർപ്പിച്ചു.
നിരന്തരമായ പ്രാർത്ഥന മൂലം അവളുടെ കൈ മുട്ടുകളിലേയും, കാൽമുട്ടുകളിലേയും തൊലി ഒട്ടകത്തിന്റെ മുതുകുപോലെ പരുക്കൻ ആയി തീർന്നിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ എമിലിയാനാക്ക് പ്രത്യക്ഷപ്പെടുകയും വെളിപാട് തിരുന്നാൾ സ്വർഗ്ഗത്തിൽ ആഘോഷിക്കുവാൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ എമിലിയാന ജനുവരി 5-നാണ് മരിച്ചത്. രണ്ടുപേരും അവരുടെ മരണ ദിവസം നാമകരണം ചെയ്യപ്പെട്ടു. റോമൻ രക്തസാക്ഷി സൂചികയിൽ ഡിസംബർ 24 ആണ് വിശുദ്ധയുടെ നാമഹേതുതിരുനാൾ.
Leave a Comment
Your email address will not be published. Required fields are marked with *