Follow Us On

22

November

2024

Friday

ഡിസംബർ 29: വിശുദ്ധ തോമസ് ബെക്കെറ്റ്

1118 ൽ ഒരു വ്യാപാര കുടുംബത്തിലാണ് വിശുദ്ധ തോമസ് ബെക്കെറ്റ് ജനിച്ചത്. ലണ്ടനിലും, പാരീസിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ വിശുദ്ധൻ 1155-ൽ രാജാവായ ഹെൻറി രണ്ടാമന്റെ കാലത്ത് പ്രഭുവും ചാൻസലറും ആയി. പിന്നീട് 1162-ൽ വിശുദ്ധൻ കാന്റർബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായി. അതുവരെ വളരെയേറെ വിധേയത്വമുള്ള രാജസേവകനായിരുന്ന വിശുദ്ധൻ പെട്ടെന്ന് തന്നെ ഒരു ഭയവും കൂടാതെ രാജാവിന് എതിരായി, സഭയുടെ സ്വാതന്ത്ര്യത്തിനും, സഭാ ചട്ടങ്ങളുടെ അലംഘനീയമായ നടത്തിപ്പിനുമായി ധീരമായ നടപടികൾ കൈകൊണ്ടു. ഇത് വിശുദ്ധന്റെ കാരാഗ്രഹ വാസത്തിനും, നാടുകടത്തലിനും കാരണമായി.
പുരാതന സഭാ രേഖകളിൽ വിശുദ്ധന്റെ അവസാന ദിനങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട്: ‘മെത്രാൻ രാജാവിനെതിരായി പ്രവർത്തിക്കുകയാണെന്നും, രാജ്യത്തെ സമാധാനന്തരീക്ഷം തകർക്കുകയാണെന്നും ഒറ്റികൊടുപ്പ് കാർ വിശുദ്ധനെതിരേ രാജാവിനോട് ഏഷണി പറഞ്ഞു. തന്റെ സമാധാനത്തോടെയുള്ള ജീവിതത്തിനു ഈ പുരോഹിതൻ തടസ്സമാണെന്ന് കണ്ട രാജാവിന് വിശുദ്ധനോട് അപ്രീതിയുണ്ടായി. രാജാവിന്റെ അഹിതം മനസ്സിലാക്കിയ ദൈവഭയമില്ലാത്ത ചില രാജസേവകർ വിശുദ്ധനെ വകവരുത്തുവാൻ തീരുമാനമെടുത്തു. അവർ വളരെ ഗൂഡമായി കാന്റർബറിയിലേക്ക് പോയി സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്ന മെത്രാന്റെമേൽ ചാടി വീണു.
വിശുദ്ധന്റെ കൂടെയുണ്ടായിരുന്ന പുരോഹിതന്മാർ അദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തുകയും ദേവാലയത്തിന്റെ കവാടം അടക്കുകയും ചെയ്തു. എന്നാൽ വിശുദ്ധ തോമസ് ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു ഭയവും കൂടാതെ ദേവാലയ കവാടം മലർക്കെ തുറന്നു ‘ദൈവത്തിന്റെ ഭവനം ഒരു കോട്ടപോലെ ആകരുത്. ദൈവത്തിന്റെ സഭക്ക് വേണ്ടി സന്തോഷപൂർവ്വം മരണം വരിക്കുന്നതിനു ഞാൻ തയ്യാറാണ്.’ പിന്നീട് അദ്ദേഹം ഭടൻമാരോടായി പറഞ്ഞു. ‘ദൈവത്തിന്റെ നാമത്തിൽ ഞാൻ ആജ്ഞാപിക്കുന്നു, എന്റെ കൂടെയുള്ളവർക്ക് ഒരു കുഴപ്പവും സംഭവിക്കരുത്.’ അതിനു ശേഷം വിശുദ്ധൻ തന്റെ മുട്ടിൻമേൽ നിന്നു തന്നെ തന്നെയും, തന്റെ ജനത്തേയും ദൈവത്തിനും, പരിശുദ്ധ മറിയത്തിനും, വിശുദ്ധ ഡെനിസിനും, സഭയിലെ മറ്റുള്ള വിശുദ്ധ മാധ്യസ്ഥൻമാരെയും ഏൽപ്പിച്ചു കൊണ്ട് ദൈവത്തെ സ്തുതിച്ചു. അതിനു ശേഷം രാജാവിന്റെ നിയമങ്ങൾക്കെതിരെ നിന്ന അതേ ധൈര്യത്തോട് കൂടി തന്നെ 1170 ഡിസംബർ 20ന് ദൈവനിന്ദകരുടെ വാളിനു തന്റെ തല കുനിച്ചു കൊടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?