Follow Us On

02

May

2024

Thursday

ഡിസംബർ 30: രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും

വിശുദ്ധ സബിനുസ് ഇറ്റലിയിലെ പല നഗരങ്ങളിലേയും മെത്രാൻ ആയിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ അടിച്ചമർത്തലിൽ വിശുദ്ധ സബിനുസും അദ്ദേഹത്തിന്റെ ധാരാളം പുരോഹിതൻമാരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവർണർ ആയിരുന്ന വെനൂസ്റ്റിയൻ അവരെ തന്റെ പക്കൽ കൊണ്ടുവരികയും ‘ജൂപ്പീറ്ററിന്റെ’ ഒരു പ്രതിമ വിശുദ്ധന്റെ കയ്യിൽ നൽകികൊണ്ട് അതിനെ ആരാധിക്കുവാൻ ആവശ്യപ്പെട്ടു. വിശുദ്ധനാകട്ടെ നിന്ദാപൂർവ്വം ആ പ്രതിമ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതിൽ കുപിതനായ വെനൂസ്റ്റിയൻ വിശുദ്ധന്റെ രണ്ടുകരങ്ങളും മുറിച്ചു കളയുവാൻ ഉത്തരവിട്ടു.
വിശുദ്ധന്റെ രണ്ടു പുരോഹിതാർത്ഥികളായ മാർസെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരും തങ്ങളുടെ വിശ്വാസത്തെ മുറുകെപിടിച്ചതിനാൽ അവരെ ചമ്മട്ടികൊണ്ടടിക്കുകയും, അമിതമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം പലവിധ പീഡനങ്ങൾ മൂലം അവർ രണ്ടുപേരും അധികം താമസിയാതെ മരണമടഞ്ഞു. സബിനുസിനെ കാരാഗ്രഹത്തിലടച്ചു. സെറെനാ എന്ന് പേരായ ഒരു വിധവ തന്റെ അന്ധനായ മകനെ വിശുദ്ധ സബിനുസിന്റെ പക്കൽ കൊണ്ടു വന്നു. കൈകൾ മുറിച്ച് നീക്കപ്പെട്ട വിശുദ്ധൻ അവരെ അനുഗ്രഹിക്കുകയും തൽഫലമായി ആ വിധവയുടെ മകന്റെ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു. ഇത് കണ്ട നിന്ന വിശുദ്ധന്റെ സഹതടവുകാർ ഉടനെ തന്നെ മാമോദീസ സ്വീകരിച്ചു. ഈ സംഭവം കണ്ണുകൾക്ക് അസുഖം മൂലം പീഡനമനുഭവിച്ചിരുന്ന ഗവർണറായ വെനൂസ്റ്റിയന്റെ മതപരിവർത്തനത്തിനു കാരണമാവുകയും ചെയ്തു. അദ്ദേഹവും, അദ്ദേഹത്തിന്റെ ഭാര്യയും, കുട്ടികളും പിന്നീട് ക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവൻ നൽകിയതായി പറയപ്പെടുന്നു.
സ്‌പോലെറ്റോയിൽ വെച്ച് വിശുദ്ധ സബിനൂസിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയും അവിടെ നിന്നും ഒരു മൈൽ അകലെ അടക്കം ചെയ്യുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?