Follow Us On

12

May

2025

Monday

കള്ളന്‍

കള്ളന്‍

കള്ളനെയും കള്ളന്റെ ചെയ്തികളെയും glorify ചെയ്യുന്ന സംസ്‌ക്കാരത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. കായംകുളം കൊച്ചുണ്ണിയും മീശമാധവനും ഇന്ന് അരങ്ങില്‍ കൈയടി നേടുന്നുണ്ട്.. ഗാന്ധിയെ കൊന്ന ഘാതകനെ തേടിപ്പിടിച്ച് പൂമാല ഇട്ട് പൂജിക്കുന്നവരുടെ എണ്ണവും ഇന്ന് വര്‍ധിക്കുന്നുണ്ട്.. ആരെ നിങ്ങള്‍ക്കാവശ്യം എന്ന ചോദ്യത്തിന് ബറാബാസിനെ ഇഷ്ടം എന്ന് പറഞ്ഞ് ഈശോയെ തൂക്കുമരത്തിലേക്കു പറഞ്ഞുവിട്ടവര്‍ ഇന്നും അതെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു.. നോമ്പ് നിന്റെ ചെയ്തി കളെ വിമലീകരിക്കുന്ന കാലമാണ്.

കള്ളന് കഞ്ഞിവച്ച് ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തരുതെന്നാണ് നോമ്പിന്റെ സുവിശേഷം.. പലപ്പോഴും തോന്നിയിട്ടുണ്ട്, ദൈവം ദുഷ്ടനെ പന പോലെ വളര്‍ത്തുന്നുണ്ടെന്ന്.. പക്ഷെ കുരിശ് മരണം ആ ധാരണയെ നല്ലത് പോലെ തിരു ത്തിക്കുറിക്കുന്നുണ്ട്.. ബറാബാസിനെ വേണം എന്ന് പറഞ്ഞ് കള്ളത്തരങ്ങള്‍ക്ക് കൂട്ടുനിന്നവര്‍ക്കെല്ലാം അല്‍പായുസേ ഉണ്ടായിട്ടുള്ളൂ. കള്ളത്തരം കാണിക്കാതിരുന്ന ക്രിസ്തുവാകട്ടെ കല്ലറ പിളര്‍ത്തി പുറത്തുവന്നു. കള്ളന്‍ ബറാബാസ് ആകട്ടെ കല്ലറയില്‍ പുഴുവരിച്ചു… സത്യത്തില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച് ജീവിക്കുന്ന ക്രിസ്തു ശിഷ്യരായി മാറാന്‍ നമുക്ക് പഠിച്ചു തുടങ്ങാം.. രണ്ടു കള്ളന്മാരുടെ നടുവില്‍ അവനെ കുരിശില്‍ തറച്ചു എന്നാണ് വായന.. ഇവര്‍ എങ്ങനെയാണു കള്ളന്മാരായത്.. അനാവശ്യമായി വ്യാജം പറയുന്ന മാതാപിതാക്കളില്‍ നിന്നും പിറവിയെടുക്കുകയും അതെ സ്വഭാവം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തതു കൊണ്ടാണ് അവര്‍ കള്ളന്മാരായതെന്നാണ് ചില വ്യാഖ്യാനങ്ങള്‍ ഈ കള്ളന്മാരെക്കുറിച്ച് പറഞ്ഞ് വെയ്ക്കുന്നത്.

കള്ളത്തരങ്ങളുടെ മലമുകളില്‍ വീട് വച്ച് പാര്‍ക്കുന്നവര്‍ക്ക് ദൈവ കൂടാരത്തില്‍ ഇടമില്ലെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത്. പരീക്ഷയ്ക്ക് കോപ്പിയടിക്കുന്ന ബാല്യം മുതല്‍ Smugglingല്‍ ഏര്‍പ്പെട്ട് വലിയ വലിയ കള്ളത്തരങ്ങള്‍ ചെയ്യുന്നതിലൊന്നും ആര്‍ക്കും ഒരു പുച്ഛവുമില്ല… നീ എന്ത് തരം കള്ളത്തരമാണ് ചെയ്യുന്നത്; ഞാനോ? കള്ളമോ? എന്നൊക്കെ പറയാനുള്ള ആര്‍ജ്ജവത്തം ഉണ്ടോ ചങ്ങാതി നിനക്ക്… കള്ളത്തരങ്ങള്‍ ഒഴിവാക്കി ഈ വര്‍ഷമെങ്കിലും ഈസ്റ്റര്‍ ആഘോഷിക്കാന്‍ നിനക്കും എനിക്കും ആവട്ടെ… ഈ കുറിപ്പ് എഴുതി കൊണ്ടിരിക്കുമ്പോള്‍ ഒരു ചേച്ചി കരഞ്ഞുകൊണ്ട് പറഞ്ഞത് കെട്ടിയോന്റെ കള്ളത്തരങ്ങളും.. അയാളുടെ അവിഹിതത്തെക്കുറിച്ചുമാണ്. എന്ത് പറയണമെന്നറിയാതെ ഞാനും കുരിശിലേക്ക് നോക്കി കുറിപ്പ് അവസാനിപ്പിച്ചു.. ആരോട് പറയാന്‍… എന്തു പറയാന്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?