Follow Us On

11

May

2025

Sunday

നിണം

നിണം

ഈശോയുടെ രക്തത്തിന് ഇത്രമേല്‍ അഭിഷേകവും അത്ഭുതവും ഉണ്ടെന്നു വായിച്ചറിഞ്ഞത് ബെന്നി ഹിന്‍ എന്ന സുവിശേഷ പ്രഘോഷകന്റെ പുസ്തകത്തില്‍ നിന്നാണ്.
വൈദ്യശാസ്ത്രത്തിനു പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ അവന്റെ രക്തത്തിനാവുമെന്നാണ് ആ പുസ്തകത്തിലെ ഓരോ വരിയും പറഞ്ഞ് തരുന്നത്. ജീവിതത്തില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ക്കു നടുവിലാ ണ് നമ്മള്‍. പ്രശ്‌നങ്ങളെ  ചീന വലയിട്ട് പിടിച്ചു കറിവെയ്ക്കുന്നവരുടെ നീണ്ട ലിസ്റ്റില്‍ നമ്മുടെ പേരും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആര്‍ക്കും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ ഉഴറിവീഴുമ്പോള്‍ ഇനി രക്ഷാ സങ്കേതം ക്രിസ്തുവും അവന്റെ തിരുനിണവുമാണെന്ന് നമുക്ക് ഈ നോമ്പില്‍ നിശ്ചയമായും പഠിച്ചു തുടങ്ങാം.

പഴയ നിയമത്തില്‍ പ്രശ്‌നങ്ങളെ പരിഹരിക്കുന്ന രക്ഷകന്റെ വാഗ്മയ ചിത്രം കാണുന്നുണ്ട്. മൃഗത്തിന്റെ രക്തം രക്ഷയ്ക്ക് കാരണമാകുമെന്ന് കരുതി, അവര്‍ ബലി കൊടുത്ത മൃഗങ്ങളുടെ ആയുസ് നഷ്ടമായി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. പല പ്രശ്‌നങ്ങളും പുതിയ ഭാവത്തില്‍ അവരെ അകറ്റാന്‍ തുടങ്ങിയപ്പോഴാണ്  മനുഷ്യ രക്തം; അതും നിഷ്‌കളങ്ക രക്തം മാത്രമേ ഇതിനൊരു പരിഹാരമാകൂ എന്നവര്‍  തിരിച്ചറിഞ്ഞത്. ഈ അറിവാണ് പുതിയ നിയമത്തില്‍ വിവരിച്ചിരിക്കുന്ന കുഞ്ഞാടിന്റെ അമൂല്യ രക്തം. ഈ രക്തം ഏറ്റെടുത്തവരൊക്കെ രക്ഷപ്പെടുകയും,  തീരാത്ത പ്രശ്‌നത്തില്‍ നിന്ന് ഈ ദിവ്യകുഞ്ഞാട് അവരെ വീണ്ടെടുക്കുകയും ചെയ്തു.

പ്രിയ സുഹൃത്തേ… നിന്നില്‍ അവന്റെ ചോരയുണ്ടോ? Corona മാനവകുലത്തെ നിശ്ചലമാക്കിയപ്പോഴും പ്രതീക്ഷകളുടെമേല്‍ ശൂന്യത പടര്‍ത്തിയപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പ പരിഹാര മാര്‍ഗമായിട്ട് ഒന്നുമാത്രമാണ് Suggest ചെയ്തത്. അവന്റെ രക്തം  ധ്യാനിക്കുകയും രക്താഭിഷേക പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്യുന്നവര്‍ ദുരിത നാളുകളില്‍ നിന്നും രക്ഷപ്പെടുമെന്ന്. മാര്‍പാപ്പയുടെ വാക്കുകള്‍ ഏറ്റെടുത്തവരുടെ പ്രശ്‌നങ്ങള്‍ യേശുക്രിസ്തു വിന്റെ രക്തത്താല്‍ പരിഹരിക്കപ്പെട്ടു എന്ന വാര്‍ത്ത നമ്മെ അത്ഭുത പരതന്ത്രരാക്കുന്നുണ്ട്.

ഈ നോമ്പ് കാലത്ത് യേശുവിന്റെ രക്തത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചില തിരുവചനങ്ങള്‍ നമുക്ക് ഹൃദ്യസ്ഥമാക്കാം.
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുക യും ചെയ്യുന്നവനു നിത്യജീവനുണ്ട്.അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും (യോഹന്നാന്‍ 6:54).
എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തംയഥാര്‍ഥ പാനീയവുമാണ്(യോഹന്നാന്‍ 6:55).
അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു (എഫേസോസ് 1 : 7).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?