Follow Us On

19

March

2025

Wednesday

ന്യൂനപക്ഷാവകാശങ്ങളുടെ കാവല്ക്കാരന്‍

ന്യൂനപക്ഷാവകാശങ്ങളുടെ കാവല്ക്കാരന്‍

സഭാമണ്ഡലത്തിലും സാമൂഹ്യരംഗത്തും മാത്രമല്ല ഭരണസിരാകേന്ദ്രങ്ങളില്‍വരെ ശ്രദ്ധിക്കപ്പെട്ട കേരളസഭയുടെ ശബ്ദമായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റേത്. ‘സത്യത്തിലും സ്‌നേഹത്തിലും’ ഊന്നിയ ശ്രേഷ്ഠാചാര്യ ശുശ്രൂഷയില്‍ നാലു പതിറ്റാണ്ടും ‘ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാന്‍’ എന്ന മൗലിക ദര്‍ശനത്തിലൂന്നിയ ആചാര്യ ശുശ്രൂഷയില്‍ അഞ്ചു പതിറ്റാണ്ടും പൂര്‍ത്തിയാക്കിയാണ് മാര്‍ പവ്വത്തില്‍ ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്.  ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റായിരുന്നു.

 വിദ്യാഭ്യാസ ദാര്‍ശനികന്‍

സമകാലിക കേരളത്തിലെ സമാനതകളില്ലാത്ത വിദ്യാഭ്യാസ ദാര്‍ശനികനായിരുന്നു ആര്‍ച്ച്ബിഷപ് പവ്വത്തില്‍. വിദ്യാഭ്യാസ സ്വാതന്ത്രത്തിന്റെയും ന്യൂനപക്ഷാവകാശങ്ങളുടെയും ഉറപ്പുള്ള കാവല്‍ക്കാരന്‍. വിദ്യാഭ്യാസ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൗലിക ദര്‍ശനമാണന്നും ന്യൂനപക്ഷാവകാശങ്ങള്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമാണെന്നും ഇവ രണ്ടും ഇന്ത്യന്‍ ഭരണഘടന ഉറപ്പുള്ള കോട്ടയാല്‍ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. വിദ്യാഭ്യാസ അവകാശത്തിന്റെ ശക്തനായ പ്രവാചകനായിരുന്ന കാളാശേരി പിതാവിന്റെ അതുല്യനായ പിന്‍ഗാമിയായിരുന്നു മാര്‍ പവ്വത്തില്‍. 1972-ലെ കോളേജു സമരമെന്നറിയപ്പെട്ട വിദ്യാഭ്യാസ പ്രക്ഷോഭത്തിനും, ഈ കാലഘട്ടത്തിലെ സ്വാശ്രയ വിദ്യാഭ്യാസ പ്രക്ഷോഭത്തിലും പവ്വത്തില്‍ പിതാവിന്റെ ശബ്ദം മുഴങ്ങി.

ഭരണഘടന ഉറപ്പുതരുന്ന വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവയെ ക്രാന്തദര്‍ശനത്തോടെ തിരിച്ചറിയുവാനും അതിനെതിരെ ആഞ്ഞടിക്കുന്ന കേരള സഭയുടെ-ന്യൂനപക്ഷങ്ങളുടെ ശബ്ദമാകാനും പവ്വത്തില്‍ പിതാവിന് സാധിച്ചു. വ്യക്തിപരമായതോ, സ്വന്തം സമുദായത്തിന്റെ മാത്രം നേട്ടത്തിനുള്ള ഒരുമാര്‍ഗമായോ പവ്വത്തില്‍ പിതാവ് ഈ സമരങ്ങളെ കാണാറില്ല. വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ ധനസമ്പാദന മാര്‍ഗമായി കരുതുന്നതിനെ മാര്‍ പവ്വത്തില്‍ എക്കാലവും എതിര്‍ത്തിട്ടുണ്ട്.

 

പവ്വത്തില്‍ പിതാവിന്റെ സമഗ്രദര്‍ശനത്തിന്റെ രണ്ടു തലങ്ങളാണ് സഭൈക്യവും മതാന്തര സംവാദവും. വിവിധ വഴികളില്‍ സഞ്ചരിച്ചിരുന്ന മതമേലധ്യക്ഷന്മാരും വിശ്വാസസമൂഹവും പരസ്പരസഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാതായനങ്ങള്‍ തുറന്നതിന് സമകാലിക കേരള ക്രൈസ്തവസമൂഹം ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ചങ്ങനാശേരിയുടെ ഈ പുത്രനോടാണ്. 

സഭൈക്യവും മതാന്തര സംവാദവും

ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച മാര്‍ പവ്വത്തില്‍ സഹോദരസഭകളുമായി ഉറ്റബന്ധം പുലര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. വ്യത്യസ്ത ചേരികളില്‍ നിന്നിരുന്ന സഭാ സമൂഹങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുവാന്‍ സാധിച്ചതും ദൈവശാസ്ത്ര-ദൈവശാസ്‌ത്രേതര വിഷയങ്ങളില്‍ ഒരുമയുടെ സാക്ഷ്യം നല്‍കുവാന്‍ കേരള സഭയ്ക്കിന്ന് സാധിക്കുന്നതിനും ഈ കാലഘട്ടം ഏറെ കടപ്പെട്ടിരിക്കുന്നത് പവ്വത്തില്‍ പിതാവിനോടാണ്.

പവ്വത്തില്‍ പിതാവിന്റെ സമഗ്രദര്‍ശനത്തിന്റെ രണ്ടു തലങ്ങളാണ് സഭൈക്യവും മതാന്തര സംവാദവും. വിവിധ വഴികളില്‍ സഞ്ചരിച്ചിരുന്ന മതമേലധ്യക്ഷന്മാരും വിശ്വാസസമൂഹവും പരസ്പരസഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാതായനങ്ങള്‍ തുറന്നതിന് സമകാലിക കേരള ക്രൈസ്തവസമൂഹം ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ചങ്ങനാശേരിയുടെ ഈ പുത്രനോടാണ്. പവ്വത്തില്‍ പിതാവിന്റെ ദര്‍ശന സൗധത്തിലെ അണയാത്ത ദീപമാണ് മതാന്തരബന്ധം. മതാന്തര സൗഹൃദത്തിന് പേരുകേട്ടതും സാമുദായിക സഹിഷ്ണുതയുടെ വറ്റാത്ത ഉറവയുമായ കേരള സമൂഹത്തില്‍പോലും ഇന്ന് വര്‍ധിച്ചുവരുന്നത് ജാതി-മത-വര്‍ഗീയ ചിന്തകളാണ്. വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കുവേണ്ടി മത-മൗലിക വാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഏറെ ഉത്ക്കണ്ഠയോടെയാണ് പിതാവ് വീക്ഷിച്ചത്.

ലാളിത്യത്തിലൂന്നിയ ജീവിതദര്‍ശനം

ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍പ്പെട്ടവര്‍ക്കും നാനാജാതിമതസ്ഥര്‍ക്കും പിതാവിനെക്കുറിച്ച് എന്നും പറയാനുള്ളത് പിതാവിന്റെ ഉന്നതമായ ചിന്തയെക്കുറിച്ചും ലളിതമായ ജീവിതശൈലിയെക്കുറിച്ചുമാണ്. പിതാവിന്റെ പ്രിയ ശിഷ്യന്‍ കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും, കര്‍ദിനാള്‍ ടോപ്പോയ്ക്കും, സ്വാമി ആതുരദാസിനും ചങ്ങനാശേരി നഗരസഭയുടെ മുന്‍ അധ്യക്ഷന്‍ കെ. എ. ലത്തീഫിനും ഇക്കാര്യത്തില്‍ ഒരേ സ്വരംതന്നെ.  പവ്വത്തില്‍ പിതാവിനു ലളിത ജീവിതം ഒരലങ്കാരമല്ല,  ജീവിത ദര്‍ശനത്തിന്റെ പര്യായമായിരുന്നു. പവ്വത്തില്‍ പിതാവിനെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികാനുരൂപണത്തിന്റെയും ഭാരതവത്കരണത്തിന്റെയും പ്രഥമമേഖല സ്വന്തം ജീവിതം തന്നെയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?