Follow Us On

02

June

2025

Monday

ഗോവ അതിരൂപതയില്‍ നോമ്പുകാല കാല്‍നട തീര്‍ത്ഥാടനം

ഗോവ അതിരൂപതയില്‍  നോമ്പുകാല കാല്‍നട  തീര്‍ത്ഥാടനം

പനാജി: ഗോവ അതിരൂപതയില്‍ നോമ്പുകാലത്ത് സംഘടിപ്പിച്ച ‘വാക്കിംഗ് പില്‍ഗ്രിമേജില്‍’ 28,000 ത്തോളം വിശ്വാസികള്‍ പങ്കെടുത്തു. നോമ്പുകാലത്തെ ഈ തീര്‍ത്ഥാടനത്തിന് 2019 ലാണ് തുടക്കം കുറിച്ചത്. പ്രതീക്ഷയുടെ തീര്‍ത്ഥാടകരെന്ന നിലയില്‍ നമുക്ക് സുവിശേഷം പ്രഘോഷിക്കാം എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. ഗോവയിലെ 167 ഇടവകകളില്‍നിന്നുള്ള വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു.

ജൂബിലിവര്‍ഷ തീര്‍ത്ഥാടനകേന്ദ്രമായ സാന്‍ഗോലയിലെ ഔര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് ദൈവാലയത്തില്‍ തീര്‍ത്ഥാടനം സമാപിച്ചു. സമാപന ദിവ്യബലിക്കും ആരാധനയക്കും ക കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ നേതൃത്വം നല്‍കി.
ജൂബിലി വര്‍ഷത്തില്‍ ആവശ്യക്കാരോട് ഉദാരമതികളായിരിക്കുവാന്‍ ആര്‍ച്ചുബിഷപ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ജീവിതം നവീകരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും വിളക്കാകുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഗോവ അതിരൂപതയുടെ ഓക്‌സിലറി ബിഷപ് സിമിയാവോ ഫെര്‍ണാണ്ടസ് വചനസന്ദേശം നല്‍കി.

തീര്‍ത്ഥാടനം കടന്നുപോയ കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്ന പീഡാനുഭവ രംഗങ്ങളായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകത. സംഘാടകസമിതി കണ്‍വീനര്‍ ഫാ. ജോര്‍ജ് ററ്റോവാസ് നന്ദി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?