Follow Us On

11

May

2024

Saturday

ഡോ. വന്ദനാ ദാസിനെ വകവരുത്തിയത് ലഹരിയാണെന്ന വസ്തുത സര്‍ക്കാര്‍ വിസ്മരിക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

ഡോ. വന്ദനാ ദാസിനെ വകവരുത്തിയത് ലഹരിയാണെന്ന വസ്തുത സര്‍ക്കാര്‍ വിസ്മരിക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി. ഡോ. വന്ദനാ ദാസിനെ വകവരുത്തിയത് ലഹരിയാണെന്ന വസ്തുത സര്‍ക്കാര്‍ വിസ്മരിക്കരുതെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി. മദ്യം-മയക്കുമരുന്നിന് അടിമയായ ഒരു കാട്ടാള അധ്യാപകനാല്‍ ക്രൂരമായാണ് ആ യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. നമ്മുടെ നാട്ടില്‍ അനുദിനം മദ്യ ലഹരിയില്‍ ഇതുപോലെ എത്രയോ കൊടും ചെയ്തികള്‍ നടക്കുന്നുണ്ട്. അടുത്തയിടെ മലപ്പുറം – താനൂരില്‍ ബോട്ട് മുങ്ങിയതിന്റെ പിന്നാമ്പുറത്ത് വില്ലനായി മദ്യവും ലഹരിയും ഉണ്ട്. ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ നാട്ടില്‍ നടക്കുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്ന് മദ്യ വിരുദ്ധ സമിതി ചോദിച്ചു. ജനനന്മയാണ് സര്‍ക്കാരിന്റെ മുഖമുദ്ര യെങ്കില്‍ മദ്യ, ലഹരി വസ്തുക്കള്‍ കര്‍ശനമായി നിയന്ത്രിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. ലഹരി തകര്‍ത്ത രക്തസാ ക്ഷിയാണ് ഡോ. വന്ദന. മദ്യ-ലഹരി എടുക്കുന്ന എത്രാമത്തെ ജീവനാണിതെന്ന് സര്‍ക്കാര്‍ പൊതു സമൂഹത്തോട് ഏറ്റുപറയണമെന്ന് മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.

കെസിബിസി മദ്യ വിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതാ നേതൃ യോഗം അതിരൂപതാ ഡയറക്ടര്‍ ഫാ. ടോണി കോട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷൈബി പാപ്പച്ചന്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.എ. പൗലോസ്, എം.പി ജോസി, സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ ആന്‍സില തുടങ്ങിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?