Follow Us On

16

January

2025

Thursday

ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നേതാവ്: ബിഷപ് അലക്‌സ് വടക്കുംതല

ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നേതാവ്: ബിഷപ് അലക്‌സ് വടക്കുംതല

കോട്ടപ്പുറം: പ്രവര്‍ത്തനങ്ങളും നിലപാടുകളുംകൊണ്ട് ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കണ്ണൂര്‍ ബിഷപ്പും കോട്ടപ്പുറം രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനുവേണ്ടി നിലകൊണ്ട രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.

ജാതി-മത രാഷ്ട്രീയ വിവേചനമില്ലാതെ എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്നും അനുസ്മരിക്കപ്പെടും.  അദ്ദേഹത്തിന്റെ ആന്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?