ഉണര്‍ന്നെണീക്കാന്‍
- Featured, LATEST NEWS, സമകാലികം
- March 12, 2025
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നീതിമാനായ ജോബ് ചിന്തയിലേക്ക് കടന്നുവരുന്നു. ജോബിന് എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടം സഹിക്കേണ്ടിവന്നത് എന്ന ചോദ്യം നമ്മെ പിന്തുടരുന്നുണ്ട്, അതിന് പല ഉത്തരങ്ങളുമുണ്ട്. അതിലൊന്നാണ് Suffering is a blessing. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ മൂന്നാമത്തെ തലവന്‍ മഹാതാപസനായ പിതാവ് ഷെനൂഡെ മൂന്നാമന്‍ ജോബിന്റെ പുസ്തകത്തെക്കുറിച്ച് എഴുതിയ ചെറിയൊരു ഗ്രന്ഥമുണ്ട് Job the Righteous Why Tried. നീതിമാനായ ജോബ് എന്തുകൊണ്ട് പരീക്ഷിക്കപ്പെട്ടു എന്നതിന് നമ്മള്‍ അത്രയധികമായി കേട്ടിട്ടില്ലാത്ത രണ്ടുത്തരങ്ങള്‍ ഈ പുസ്തകത്തില്‍
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ദാനിയേലും മൂന്നുചെറുപ്പക്കാരും ബാബിലോണ്‍ പ്രവാസകാലത്ത് പിടിച്ചുകൊണ്ടുപോകപ്പെട്ടവരായിരുന്നു. അവരെ നാലുപേരെയും ബാബിലോണ്‍ കൊട്ടാരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരുദിവസം അവിടെ വലിയൊരു വിരുന്നു നടത്തിയിട്ട് അവരോട് പറയുന്നു, വന്നുകഴിക്കുവിന്‍. പക്ഷേ അവര്‍ അതിന് വിസമ്മതിക്കുന്നു. രാജാവ് കഴിക്കുന്ന ഭക്ഷണംകൊണ്ടും രാജാവ് കുടിക്കുന്നപാനീയംകൊണ്ടും തങ്ങള്‍ തങ്ങളെതന്നെ അശുദ്ധമാക്കുകയില്ല എന്ന് അവര്‍ ഹൃദയത്തില്‍ നിശ്ചയിച്ചുവെന്നാണ് അതേക്കുറിച്ച് ദാനിയേലിന്റെ പുസ്തകം ഒന്നാം അധ്യായത്തില്‍ പറയുന്നത്. വ്രതശുദ്ധിയുള്ള മനുഷ്യര്‍ സ്വയം സജ്ജരായിരിക്കും. സ്വയം വിട്ടുകൊടുക്കലാണ് നോഹ പഠിപ്പിക്കുന്നതെങ്കില്‍ ദാനിയേലും കൂട്ടരും
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ മാമ്മോദീസായില്‍ രക്ഷാകരജീവിതം ആരംഭിക്കുമ്പോള്‍ത്തന്നെ നമ്മുടെ നിസാരതയെ ധ്യാനിക്കേണ്ടതിനെപ്പറ്റി പറയുന്നുണ്ട്. ഒരു കുഞ്ഞിനെ മാമ്മോദീസാ മുക്കുമ്പോള്‍ അതിലെ രണ്ടാമത്തെ പ്രാര്‍ത്ഥന ഇങ്ങനെയാണ്: ഈ ലോകത്തിന്റെ വ്യര്‍ത്ഥതയെ ഗ്രഹിക്കത്തക്കവിധത്തില്‍ ഈ കുഞ്ഞിന്റെ മനോനയനങ്ങളെ തുറക്കണമേ. ആരാധനാശാസ്ത്രത്തിലെ വിശേഷണം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യര്‍ത്ഥലോകം. നമ്മുടെ ഓരോരുത്തരുടെയും അവസാനം ഐഹികജീവിതവ്യാപാരം അവസാനിച്ചു. ഈ ലോകത്തില്‍ നിന്ന് ശരീരപ്രകാരം വേര്‍പിരിയുമ്പോള്‍ നമ്മുടെ മൃതശരീരം ദൈവാലയത്തിന്റെ അകത്തേക്ക് എടുത്തുകൊണ്ടുള്ള നാലാം ശുശ്രൂഷ ആരംഭിക്കുമ്പോള്‍ പ്രാരംഭപ്രാര്‍ത്ഥനയിലെ ഒരു വരി ഇപ്രകാരമാണ്.
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത യേശു തമ്പുരാന്‍ പരീശന്മാരുടെയും ന്യായശാസ്ത്രിമാരുടെയും മതാത്മകതയെ നിശിതമായി വിമര്‍ശിക്കുന്ന ഭാഗമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 23-ാം അധ്യായം ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള തിരുവചനങ്ങള്‍. അവര്‍ പറയുന്നത് നിങ്ങള്‍ ആചരിക്കുക. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കരുത് എന്നാണ് ഈ ഭാഗത്ത് പറയുന്ന ഒരു കാര്യം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും എന്നും ഇവിടെ യേശുതമ്പുരാന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം എപ്പോഴാണോ നേതൃത്വത്തില്‍ ഉണ്ടാവുന്നത് അപ്പോള്‍ ഒരു ഫരിസേയത്വത്തിന്റെ മനോഭാവം
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തിരുപ്പിറവിയുമായി ബന്ധപ്പെട്ടുള്ള വളരെ പ്രശസ്തമായ റഷ്യന്‍ നാടോടി കഥയാണ് The story of babushka. ബാബുഷ്‌ക്കാ എന്നാല്‍ വയോധിക എന്നാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഒരു ഗ്രാമത്തില്‍ താമസിക്കുന്ന സ്ത്രീയാണ് അവര്‍. സദാനേരം എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെട്ടിരിക്കും, അടിച്ചുവാരല്‍, തുടച്ച് വൃത്തിയാക്കല്‍, പാചകം, ഉദ്യാനപാലനം എന്നിങ്ങനെ ഓരോന്നായി മാറി മാറി ചെയ്തുകൊണ്ടിരിക്കും. ആ ഗ്രാമത്തിലെ ഏറ്റവും വെടിപ്പും സൗന്ദര്യവുമുള്ള ചെറുവീടാണത്രേ അവരുടേത്. അങ്ങനെയിരിക്കെ ഒരുനാള്‍ ആ ഗ്രാമത്തിന്റെ ആകാശത്തില്‍ ഒരു അപൂര്‍വ്വനക്ഷത്രം തെളിഞ്ഞു.
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കൂടുതല്‍ വിനീതരാകുന്നതിനെക്കുറിച്ചല്ലാതെ മറ്റെന്താണ് ഈ ദിവസം ധ്യാനിക്കേണ്ടത്? എന്റെ അവിവേകങ്ങളാണ് പലപ്പോഴും അഹന്തകളിലേക്ക് നയിച്ചിട്ടുള്ളത്. ചില കഥകള്‍ നമ്മുടെ ബോധത്തിനുള്ള പ്രഹരങ്ങളാണ്. അത്തരം ഒന്ന് ചരിത്രത്തില്‍ നിന്ന് വായിക്കട്ടെ. ”മഹാനായ അശോക ചക്രവര്‍ത്തി ഒരു ദിവസം രഥത്തില്‍ യാത്രചെയ്യുമ്പോള്‍ ഒരു ബുദ്ധസന്യാസി എതിരേ വരുന്നതുകണ്ട് രഥം നിര്‍ത്തി. സന്യാസിയുടെ മുമ്പില്‍ ശിരസ് നമിച്ച് പ്രണമിച്ചു. അതുകണ്ട് മന്ത്രിമാരില്‍ ഒരാള്‍ക്ക് അസ്വസ്ഥത ഉണ്ടായി. അദ്ദേഹം രാജാവിനോട് ചോദിച്ചു: മഹാരാജാവ് തല കുനിക്കുന്നത് അപമാനമല്ലയോ?
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മനുഷ്യരല്ലേ പുതുതാവേണ്ടത്. വിചാരങ്ങള്‍ നവ്യമാകണം. സ്വപ്‌നങ്ങള്‍ക്ക് വിശുദ്ധിയുണ്ടാവണം. നടപ്പുകള്‍ അലക്ഷ്യമാകാതിരിക്കണം. കാഴ്ച മങ്ങരുത്. നാവ് ദുഷിപ്പുണ്ടാക്കരുത്. കേള്‍വി ശ്രദ്ധയോടെയാകണം. ഇങ്ങനെയാണ് ഒരു പുതിയ വര്‍ഷമുണ്ടാകേണ്ടത്. വളരെ പഴയൊരു സുഭാഷിതമുണ്ട്. വ്യത്യസ്തങ്ങളായ അംഗവൈകല്യമുള്ള നാല് വ്യക്തികളോടുള്ള കവിയുടെ ഭാഷണമാണ്. ഒന്നാമന്‍ മുടന്തനാണ്. അയാള്‍ ഭാഗ്യവാനാണെന്നാണ് കവി പറയുക. കാരണം അയാള്‍ അന്യരെ ഉപദ്രവിക്കാന്‍ എങ്ങും പോകേണ്ടി വരുന്നില്ലല്ലോ! രണ്ടാമന്‍ അന്ധനാണ്. അയാള്‍ സ്തുതിക്കപ്പെടേണ്ടവനാണ്. കാരണം പണക്കാരായ അഹങ്കാരികളുടെ മുഖം അയാള്‍ക്ക് കാണേണ്ടിവരുന്നില്ലല്ലോ! അടുത്തവന്‍
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ‘മനുഷ്യരുടെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയാണല്ലോ ചരിത്രവും ഒറ്റയടിപ്പാതകളും ഉണ്ടാകുന്നത്. വലിയ പുറമ്പോക്കുകളില്‍ ഒരു പ്രത്യേക താര രൂപപ്പെടുന്നതെങ്ങനെ? വലിയ സ്ഥലകാലങ്ങളില്‍ ഒരു പ്രത്യേക താരയിലൂടെ മാത്രം ചരിത്രം സഞ്ചരിച്ചതെങ്ങനെ?’ ചരിത്രം ചില വ്യക്തികള്‍ പൂരിപ്പിക്കുന്ന കഥയാണന്നല്ലേ പറയാറുള്ളത്. അത്തരം വ്യക്തികള്‍ക്കൊപ്പം ഏറെപ്പേര്‍ ജീവിച്ചിട്ടുണ്ട്. എങ്കിലും ചരിത്രം തുടര്‍ന്നത് ഇവരിലൂടെയാണ്. ചരിത്രം സൃഷ്ടിക്കുന്ന നൈരന്തര്യം നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഈ വരികള്‍ ശ്രദ്ധിക്കുക: ‘അലക്‌സാണ്ടര്‍, നെപ്പോളിയന്‍, ചാര്‍ളിമാന്‍ തുടങ്ങിയ രണോത്സുകരായ ജേതാക്കളെയല്ല ഭാരതം മഹാന്മാരുടെ പട്ടികയില്‍
Don’t want to skip an update or a post?