Follow Us On

22

January

2025

Wednesday

  • കണ്ണു തെളിയാന്‍

    കണ്ണു തെളിയാന്‍0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ആഷാമേനോന്റെ തനുമാനസിയിലൂടെ പരിചയപ്പെട്ട ഒരു ഗ്രന്ഥമുണ്ട്. റോബര്‍ട്ട്പിര്‍സിഗിന്റെ Zen and the Art of Motor cycle Maintenance . ഒരപ്പന്റെയും മകന്റെയും വേനല്‍ക്കാല സവാരിയുടെ പ്രതിപാദനം. ചെയ്യുന്ന ഓരോ കര്‍മത്തിന്റെയും ഗുണപൂര്‍ണിമയാണ് ഇതിലെ ശാഠ്യം. എളുപ്പമായതിനെ അന്വേഷിക്കുന്നതിനു പകരം ഉത്കൃഷ്ടമായവയെ തേടുന്ന ഒരു മാറ്റത്തിലേക്കാണ് ക്ഷണം. ആന്തരികസ്വാസ്ഥ്യത്തില്‍ നിന്നുള്ള ഉറവുപൊട്ടലുകളാണ് സകലഭാവങ്ങളെയും ശമിപ്പിക്കുന്നതും സമസ്തകര്‍മങ്ങളെയും നിറവുള്ളതാക്കുന്നതും. ഓരോ ജീവജാലത്തിനും ആന്തരികമായൊരു കാലാവസ്ഥയുണ്ട്. അത് രൂപപ്പെടുന്നത് ബാഹ്യമായ കാലാവസ്ഥയ്ക്കനുസൃതമായിട്ടാണ് എന്നിങ്ങനെ ക്ലോദ് ബര്‍ണാദിനെ പുരസ്‌കരിച്ചാണ്

  • ഭൂചരം

    ഭൂചരം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറവകളും മത്സ്യങ്ങളും ഭൂചര ജന്തുക്കളും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചാണ് അഞ്ചാമത്തെയും ആറാമത്തെയും ദിനങ്ങളിലെ വിവരണം. ആകാശത്തിലെയും ആഴിയിലെയും ജീവികളാണ് അഞ്ചാം ദിവസം രൂപപ്പെടുക. എല്ലാ സഭാ പിതാക്കന്മാരും അംഗീകരിക്കുന്നില്ലെങ്കിലും ഇതിനെക്കുറിച്ചുള്ള ഓറിഗന്റെ വ്യാഖ്യാനം കൗതുകകരമാണ്. ആന്തരികാകാശത്തെക്കുറിച്ചു തന്നെയാണു ഈ വരികളിലും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നത്. ആകാശത്തിലെ പറവകള്‍ നമ്മുടെ ഹൃദയാകാശത്തിലെ ഉന്നത ചിന്തകളെയും ആഴങ്ങളിലേക്കൂളിയിടുന്ന മത്സ്യങ്ങള്‍ അധമചിന്തകളെയും പ്രതീകവത്കരിക്കുന്നതത്രേ! ആലങ്കാരിക വ്യാഖ്യാനരീതിയോട് താല്പര്യമുള്ളവരുടെ വായനയ്ക്കുവേണ്ടി മാത്രം ഇവിടെ ചേര്‍ത്തുവെന്നേയുള്ളു കേട്ടോ! വലിയ ബഹളമൊന്നും ഉണ്ടാക്കേണ്ടതില്ല. ഭൂചരജന്തുക്കളുടെ

  • ഹെഡ്‌സെറ്റ്‌

    ഹെഡ്‌സെറ്റ്‌0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഒരു ട്രെയിന്‍ യാത്ര. എന്റെ കൂപ്പയിലിരിക്കുന്ന എല്ലാവരും ഹെഡ്‌സെറ്റ് ധാരികളാണ്. പാട്ട് കേള്‍ക്കുന്നവരുണ്ട്. ഫോണില്‍ സംസാരിക്കുന്നവരുണ്ട്. ദോഷം പറഞ്ഞാല്‍, ഞങ്ങളെല്ലാവരും താന്താങ്ങളുടെ ലോകത്തിലേക്ക് പിന്‍വലിഞ്ഞതാണ്. ഗുണം പറഞ്ഞാലോ, ശബ്ദബഹുലമായ ഒരന്തരീക്ഷത്തില്‍ ഓരോരുത്തര്‍ക്കും കൂടുതല്‍ വ്യക്തമായി കേള്‍ക്കാനും പറയാനുമൊക്കെ ഹെഡ്‌സെറ്റ് സഹായിക്കുന്നുണ്ട്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ തലയിലിരിക്കുന്ന ഈ കുന്തം സത്യത്തില്‍ ക്ലാരിറ്റി വര്‍ധിപ്പിക്കുന്നുണ്ട്. ഈ തലയിലിരുപ്പ് കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി. മറ്റൊന്നുമല്ല, ഇക്കാലത്തിന്റെ പൊതുമണ്ഡലങ്ങളിലെ ‘ഹെഡ് സെറ്റിംഗ്‌സുകളെ (തല തൊട്ടപ്പന്മാര്‍ എന്ന്

  • സൂക്ഷിപ്പുകള്‍

    സൂക്ഷിപ്പുകള്‍0

    ‘To receive everything, one must open one’s hand and give’ – Deshimaru പുതുവര്‍ഷം പെയ്ത് തുടങ്ങി. സ്വപ്‌നങ്ങള്‍ക്ക് മുളപൊട്ടി. പ്രതീക്ഷകളുടെ പുതുനാമ്പുകളെ തൊട്ടുരുമ്മി മനസിന്റെ ഇടവഴികളിലൂടെ നടക്കവേ ചില ഭീതികള്‍ അലട്ടുന്നുമുണ്ട്. ഇത്തവണയും കൃപയുടെ മഴപ്പെയ്ത്തുകള്‍ക്കിടയില്‍ ദൈവാനുസരണത്തിന്റെ ഒരു പെട്ടകം പണിയാന്‍ എനിക്കാവാതെ പോകുമോ? എന്റെ ജഡത്തിന് തോന്നിയ വഴിയിലൂടെയുള്ള പ്രയാണം പ്രളയത്തിലേക്കാവും എന്നെയും എത്തിക്കുക. കൂട്ടിവെച്ചതെല്ലാം ആഴങ്ങള്‍ കവര്‍ന്നെടുക്കും. ധനം, ധാരണകള്‍, മമതകള്‍, മത്സരങ്ങള്‍, സുരക്ഷിതസ്ഥലികളെല്ലാം ഒഴുകിയകലും. സത്യത്തില്‍ എന്റെ അഹന്തകളോട്

Don’t want to skip an update or a post?