Follow Us On

16

January

2025

Thursday

നഷ്ടപ്പെട്ടത് കേരളത്തിന്റെ ജനകീയ മുഖം: മാര്‍ ക്ലീമിസ് കാതോലിക്ക ബാവ

നഷ്ടപ്പെട്ടത് കേരളത്തിന്റെ ജനകീയ മുഖം: മാര്‍ ക്ലീമിസ് കാതോലിക്ക ബാവ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയമുഖമാണെന്ന് കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. രോഗബാധിതനായിരിക്കുമ്പോള്‍പോലും അദ്ദേഹത്തെ അലട്ടിയിരുന്നത് ശാരീരികമായി തന്റെ ക്ലേശങ്ങളെക്കാളും സാധാരണക്കാരന്റെ കണ്ണീരായിരുന്നു. അദ്ദേഹത്തിന്റെ പൊതുജീവിതം മാതൃകാപരമായിരുന്നു.

സാധാരണക്കാരന്റെ ആവശ്യങ്ങളുടെ മുന്നില്‍ അദ്ദേഹത്തിന്റെ വീടോ ഓഫീസോ കൊട്ടിയടയ്ക്കപ്പെട്ടിരുന്നില്ല. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളില്‍ അദ്ദേഹം നല്‍കിയിട്ടുള്ള പിന്തുണയും പ്രോത്സാഹനവും എന്നും ഓര്‍മിക്കപ്പെടുമെന്ന് കാതോലിക്ക ബാവ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?