ഇടുക്കി: വയോജനങ്ങളോടുള്ള കരുതലിന്റെ സന്ദേശം പകര്‍ന്ന് ഇടുക്കിയില്‍ വയോജന ദിനാ ചരണം നടത്തി. പ്രായമായവരോട് പുതുതല മുറയുടെ മനോഭാവത്തെ കൂടുതല്‍ കരുണാദ്ര മാക്കാന്‍ ദിനാചരണം വഴിയൊരുക്കി. മുതിര്‍ന്ന തലമുറയെ വാര്‍ദ്ധക്യത്തില്‍ ശ്രുശ്രൂഷിക്കേണ്ടത് പുതുതലമുറയുടെ കടമയും ഉത്തരവാദിത്വവു മാണന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. തങ്കമണി സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തില്‍ വയോജനങ്ങളെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ദ്ധക്യത്തിന്റെ ഏകാന്തതയില്‍ ആരും തനിച്ചല്ലെന്ന പ്രത്യാശയുടെ സന്ദേശം പ്രചരി പ്പിക്കാന്‍ വയോജന ദിനാചരണത്തിന് കഴിയണ മെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ഓര്‍മിപ്പിച്ചു. ഇടുക്കി രൂപതയിലെ എല്ലാ ഇടവകകളിലും വിപുലമായ പരിപാടികളോടെ വയോജന ദിനാചരണം നടന്നു. മുതിര്‍ന്നവരെ ദൈവാലയത്തില്‍ എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു
Leave a Comment
Your email address will not be published. Required fields are marked with *