Follow Us On

16

January

2025

Thursday

ക്രൈസ്തവ മിഷനറിമാരെക്കുറിച്ചുള്ള വിവര ശേഖരണം വിവാദത്തില്‍

ക്രൈസ്തവ മിഷനറിമാരെക്കുറിച്ചുള്ള  വിവര ശേഖരണം വിവാദത്തില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രൈസ്തവ മിഷനറിമാരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുവാനുള്ള പോലീസിന്റെ നീക്കം വിവാദമായി. മധ്യപ്രദേശില്‍ സേവനം ചെയ്യുന്ന എല്ലാ മിഷനറിമാരെക്കുറിച്ചും എല്ലാ വിവരങ്ങളും ശേഖരിക്കാനാണ് അവിടുത്തെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മധ്യപ്രദേശിലെ കത്തോലിക്ക സഭാ വാക്താവായ ഫാ. ആല്‍ഫ്രഡ് ഡിസൂസ പറഞ്ഞു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓരോ പോലീസ് സ്റ്റേഷന്റെയും പരിധിയില്‍ വരുന്ന ക്രൈസ്തവ മിഷനറിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുവാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതിനായി 15 ചോദ്യങ്ങള്‍ ഉള്ള ചോദ്യാവലിയാണ് അവര്‍ക്ക് അയച്ചുകൊടുത്തിരിക്കുന്നത്.

വൈദികരുടെയും കന്യാസ്ത്രീകളുടെയും കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും പ്രവര്‍ത്തനങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അവര്‍ എതെങ്കിലും എന്‍.ജി.ഒ-യുമായി ബന്ധമുണ്ടോ, വിദേശ ഫണ്ടിംഗ് ഉണ്ടോ, രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടോ, മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടോ, അതുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയാണ് ചോദ്യാവലിയിലുളളത്. പോലീസുകാരോട് വളരെ രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ നോട്ടീസ് പുറത്തായതോടെ വിവാദമായി. അതോടെ നോട്ടീസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്റേണല്‍ സര്‍ക്കുലേഷനുള്ളതാണെന്ന് ഇന്‍ഡോര്‍ പോലീസ് കമ്മീഷണര്‍ മകരന്ദ് ഡിയോസ്‌കാര്‍ പ്രസ്താവനയിറിക്കി. പിന്നാലെ, നോട്ടീസ് പിന്‍വലിച്ചു.

അതേസമയം ഇന്‍ഡോറിലെ വൈദികര്‍ക്കും സഭാസ്ഥാപനങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കുവാനുള്ള നോട്ടീസ് കൈമാറിക്കഴിഞ്ഞു. ജബല്‍പൂരിലെയും ജാബുവായിലെയും രൂപതകളിലെ വൈദികര്‍ക്കും നോട്ടീസ് ലഭിച്ചിരുന്നു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നതരും അതുമല്ലെങ്കില്‍ മന്ത്രിയുമായി സംസാരിച്ചശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് ഫാ. ആല്‍ഫ്രഡ് ഡിസൂസ പറഞ്ഞു. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ ഇന്‍ഡോര്‍ പോലീസ് കമ്മീഷണറെ കണ്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചു. പോലീസ്‌നോട്ടീസ് പക്ഷപാതപരവും നീതിരഹിതവുമാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ക്രൈസ്തവര്‍ മാത്രം ലക്ഷ്യംവെക്കപ്പെടുന്നതെന്ന് അറിയാന്‍ അവകാശമുണ്ടെന്നും വര്‍ഷങ്ങളായി അവര്‍ ഇന്‍ഡോര്‍ ജില്ലയില്‍ സേവനം ചെയ്യുന്നവരാണെന്നും ഇതുവരെ ഇതുപോലെ അവര്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ മതപരിവര്‍ത്തനനിരോധനനിയമം നിലനില്‍ക്കുന്ന 11 സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. മതപരിവര്‍ത്തനം 10 വര്‍ഷം വരെ ശിക്ഷലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് ഇവിടെ. മധ്യപ്രദേശിലെ 72 ദശലക്ഷം ജനങ്ങളില്‍ ക്രൈസ്തവര്‍ വെറും 0.29 ശതമാനം മാത്രമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?