മാനന്തവാടി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി താരം മിന്നു മണിയെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ സ്തേ ഫാനോസ് പൊന്നാടയണിയിച്ച് ആദരിച്ചു. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ മിന്നു മണിക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബിഷപ് രചിച്ച പുസ്തകവും സമ്മാനിച്ചു.
ചടങ്ങില്‍ വൈദിക സെക്രട്ടറി ഫാ. ജെയിംസ് വന്മേലില്, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, മാനന്തവാടി സെന്റ് ജോര്‍ജ് യാക്കേബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലേസ് ഓലിക്കല്‍, ഫാ. ലിജോ തമ്പി, ട്രസ്റ്റി രാജു അരികപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *