കൊച്ചി: സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപല്‍ക്കരമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അനാരോഗ്യ നിലപാടുകളുടെ തുടര്‍ച്ചയാണ് പുതിയ മദ്യനയം. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍, മലയാളികളില്‍ ഒരു വിഭാഗത്തിന്റെ ലഹരി അടിമത്തത്തെ ചൂഷണം ചെയ്ത് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അനാരോഗ്യകരവും അപകടകരവുമാണ്.
മദ്യലഭ്യത പ്രതിവര്‍ഷം വര്‍ധിപ്പിച്ചുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്. കേരള സമൂഹത്തില്‍ അപകട കരമായ രീതിയില്‍ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഗൗരവത്തോടെ പരിഗണിച്ചു കൊണ്ട് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ ഭരണകൂടം തയാറാകണം. ലഹരി ഉത്പന്നങ്ങളുടെ ലഭ്യതയെയും ഉപഭോഗത്തെയും നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *