Follow Us On

16

January

2025

Thursday

ഉമ്മന്‍ ചാണ്ടിയുമായുള്ള സൗഹൃദത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് മാര്‍ ആലഞ്ചേരി

ഉമ്മന്‍ ചാണ്ടിയുമായുള്ള സൗഹൃദത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് മാര്‍ ആലഞ്ചേരി

കൊച്ചി: ചങ്ങനാശേരി സെന്റ് ബര്‍ക്കുമന്‍സ് കോളേജില്‍ ബിരുദപഠനം നടത്തിയ കാലം മുതല്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള സൗഹൃദത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. എറണാകുളം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.

അനേകര്‍ക്ക് അദ്ദേഹം ചെയ്ത നന്മയുടെ സാക്ഷ്യമാണ് പുതുപ്പള്ളി സെമിത്തേരിയി ലേക്കുള്ള അണമുറിയാത്ത ജനപ്രവാഹം സൂചിപ്പിക്കുന്നത്.  വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുകയും പടിപടിയായി ഉയര്‍ന്നുവരുകയും ചെയ്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. എപ്പോഴും ജന ക്കൂട്ടത്തിനിടയില്‍ ആയിരുന്നെങ്കിലും വ്യക്തിപരമായി സൗഹൃദം സൂക്ഷിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ജനപ്രതിനിധികള്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

ജനഹൃദയങ്ങളില്‍ മായാത്ത ശില്പമായി തിളങ്ങുന്ന അതുല്യ വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടി എന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി വേദിയില്‍  പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുഷ്പാര്‍ച്ചന നടത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?