കണ്ണൂര്‍: മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് വിദ്യാര്‍ത്ഥികള്‍ നാളത്തെ നക്ഷത്രങ്ങളായി തിളങ്ങണമെന്ന് കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്കൂള്‍ ഹാളില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെ എല്‍സിഎ) സംഘടിപ്പിച്ച ‘മികവ് 2023’ വിദ്യഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ പ്രതിഭകള്‍ ഉയര്‍ന്നുവരുന്നത് അഭിമാനകരമായ കാര്യമാണെങ്കിലും ധാര്‍മ്മിക മൂല്യങ്ങള്‍ ജീവിതത്തോട് ചേര്ത്തുവയ്ക്കുമ്പോളാണ് പൂര്‍ണ്ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സമുദായ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.
രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ മെറിറ്റ്ദിന ആഘോഷം ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഗോഡ്സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ. മാര്ട്ടിന് രായപ്പന്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഷേര്‍ളി സ്റ്റാന്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *