കൊച്ചി: കെഎസ്ഇബിയുടെ കര്‍ഷക ക്രൂരതയ്ക്ക് വൈദ്യുതി, കൃഷി മന്ത്രിമാര്‍ പരസ്യമായി മാപ്പുപറയുകയും കര്‍ഷകന് നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക സമീപനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് മുവാറ്റുപുഴയ്ക്കടുത്ത് വാഴകൃഷി നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരിലൂടെ പുറത്തുവന്നത്.
കര്‍ഷകനെയും കാര്‍ഷികമേഖലയെയും നിരന്തരം കുരുതികൊടുക്കുന്ന സര്‍ക്കാരിനെങ്ങനെ ചിങ്ങം ഒന്നിന് കര്‍ഷകദിനമാചരിക്കാനാവും. ഇതര സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കുമ്പോള്‍ കേരളത്തിന്റെ വൈദ്യുതി വകുപ്പ് കൃഷി നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് അഡ്വ. വി.സി സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.
അസംഘടിത കര്‍ഷകരോട് എന്തുമാകാമെന്ന ഉദ്യോഗസ്ഥ ധാര്‍ഷ്ട്യമാണ് വാഴവെട്ടിയതിലൂടെ പ്രകടമായത്. കര്‍ഷകന്റെ വിയര്‍പ്പിന്റെ വിലയറി യാത്ത ഉദ്യോഗസ്ഥ ക്രൂരതയെ ഭരണനേതൃത്വങ്ങള്‍ വെള്ളപൂശരുതെന്നും ഈ കര്‍ഷക ദ്രോഹത്തിനെ തിരെ അടിയന്തര നടപടികളെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ- ഓര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രഫ.ജോസുകുട്ടി ഒഴുകയില്‍ എന്നിവര്‍ സംയുക്ത മായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *