Follow Us On

16

January

2025

Thursday

പ്രസിഡന്റിന് ഭീമ ഹര്‍ജി നല്‍കി

പ്രസിഡന്റിന് ഭീമ ഹര്‍ജി നല്‍കി

ബംഗളൂരു: മണിപ്പൂരിലെ ക്രമസമാധാന പ്രശ്‌നത്തില്‍ ഇടപെടമമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവിലെ 3200 ലധികം ആളുകള്‍ ഒപ്പിട്ട മെമ്മോറാണ്ടം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചവരില്‍ പ്രമുഖ വിദ്യാഭ്യാസപ്രവര്‍ത്തകരും കലാകാരന്മാരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. രാജ്യത്തെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തക്കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും അക്രമങ്ങളില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും പ്രത്യേകിച്ചും ലൈംഗീകാതിക്രമം നേരിട്ട് മാനസികവും ശാരീരികവുമായ വേദനയിലൂടെ കടന്നുപോകുന്ന കുക്കി വനിതകളെ ആശ്വസിപ്പിക്കണമെന്നും അവര്‍ മെമ്മോറാണ്ടത്തില്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. മണിപ്പൂരില്‍ ക്രമാസമാധാനം നിലനിര്‍ത്തുന്നതില്‍ പരാജയമായി മാറിയ കേന്ദ്ര ആഭ്യന്തരമന്ത്രിയോടും മണിപ്പൂര്‍ മുഖ്യമന്ത്രിയോടും അക്രമങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജി ആവശ്യപ്പെടണം. അക്രമബാധിതപ്രദേശങ്ങളില്‍ സമാധാനം തിരികെപിടിക്കുവാന്‍ വേണ്ട നടപടികള്‍ എത്രയുംവേഗം അധികാരികള്‍ കൈക്കൊള്ളണമെന്നും സംഘടനയുടെ തലവനും മനുഷ്യാവാകാശപ്രവര്‍ത്തകനുമായ ഫാ. സെഡറിക് പ്രകാശ് മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?