അടിമാലി: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലി നവംബര്‍ 19 മുതല്‍ 21 വരെ അടിമാലി ആത്മജ്യോതി പാസ്റ്ററല്‍ സെന്ററില്‍ നടക്കും. ഇതിനായുള്ള പഠനരേഖ പ്രകാശനം ചെയ്തു. അടിമാലിയില്‍ ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാ.ഫ്രാന്‍സിസ് ഇടവക്കണ്ടത്തിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
രൂപതാധ്യക്ഷനും വൈദിക-സന്ന്യസ്ത- അല്മായ പ്രതിനിധികളും ഉള്‍കൊള്ളുന്ന ഉദേശക സമിതി യാണ് എപ്പാര്‍ക്കിയല്‍ അസംബ്ലി. ഇടുക്കി രൂപത സ്ഥാപിതമായതിന്റെ രജതജൂബിലി ആഘോഷ ങ്ങള്‍ക്ക് ഒരുക്കമായി പഞ്ചവത്സര അജപാലന കര്‍മ്മരേഖക്ക് രൂപംകൊടുക്കുക എന്നതാണ് അസംബ്ലിയുടെ ലക്ഷ്യം. കുടുംബങ്ങളിലെ അജപാ ലന സാക്ഷ്യം, യുവജന പ്രേഷിതത്വം എന്നിവ യാണ് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ പഠന വിഷയങ്ങള്‍. ഈ വിഷയങ്ങളെക്കുറിച്ച് രൂപതയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് ഇടവക, ഫെറോന തലത്തില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും.
അടിമാലിയില്‍ ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ ജോയി പ്ലാത്തറ, സണ്ണി കടുത്താഴെ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ പ്രാധാന്യം രൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ അവതരിപ്പിച്ചു. റവ.ഡോ. തോമസ് പഞ്ഞിക്കുന്നേല്‍, റവ. ഡോ. മാര്‍ട്ടിന്‍ പൊന്‍പനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *