Follow Us On

18

October

2024

Friday

പാകിസ്ഥാനിൽ ക്രൈസ്തവർ ആക്രമണ ഭീതിയിൽ

പാകിസ്ഥാനിൽ ക്രൈസ്തവർ ആക്രമണ ഭീതിയിൽ

പാകിസ്താനിലെ ഫൈസലാബാദ് ജില്ലയിൽ ക്രൈസ്തവർക്കെതിരെ വ്യാപക അക്രമം. മതനിന്ദ ആരോപണം ഉന്നയിച്ചായിരുന്നു. ആക്രമണങ്ങൾ. നിരവധി ക്രൈസ്തവരുടെ വീടുകൾ അഗ്‌നിക്കിരയാക്കിയ അക്രമകാരികൾ പതിനഞ്ചോളം ദൈവാലയങ്ങളും അനുബന്ധ കെട്ടിടങ്ങളും തകർത്തു. ആയിരക്കണക്കിനാളുകൾ അക്രമങ്ങളെത്തുടർന്ന് പ്രദേശത്തുനിന്നും പലായനം ചെയ്യുകയാണ്.

ഫൈസലാബാദിലെ ജാരണവാള പ്രവിശ്യയിൽ രണ്ടു ക്രൈസ്തവർ ഖുറാനെ അവഹേളിച്ചു എന്നാരോപിച്ചായിരുന്നു പ്രദേശത്തെ മുസ്ലിം ദൈവാലയങ്ങൾ കേന്ദ്രീകരിച്ചു അക്രമസംഭവങ്ങൾ തുടങ്ങിയതെന്ന് കത്തോലിക്കാ സന്നദ്ധ സഹായ സംഘടനയായ ചർച് ഇൻ നീഡിന്റെ പ്രതിനിധി മരിയ ലൊസാനോ മാധ്യമങ്ങളോട് പറഞ്ഞു. ക്രൈസ്തവരെ കൊല്ലുന്നതിനുള്ള പരസ്യമായ ആഹ്വാനം മുസ്ലിം നേതാക്കൾ നടത്തിയതിനെത്തുടർന്ന് ആയിരക്കണക്കിന് വരുന്ന മുസ്ലീം വിശ്വാസികൾ ക്രൈസ്തവരുടെ നേർക്ക് പാഞ്ഞടുക്കുകയാണുണ്ടായത്. അക്രമകാരികളെ തടയാൻ പോലീസ് ശ്രമിച്ചില്ലെന്നും, കൂട്ടത്തോടെയെത്തിയ അക്രമികൾ ദൈവാലയങ്ങളിലേക്കും ക്രൈസ്തവരുടെ വീടുകളിലേക്കും കൊലവിളിയുമായെത്തി സാധനങ്ങൾ വലിച്ചുവാരി തീ കൊളുത്തുന്നത് നോക്കി നിൽക്കുക മാത്രമാണ് പോലീസ് ചെയ്തതെന്ന് മരിയ ലോസാണോ കൂട്ടിച്ചേർത്തു.

അഗ്‌നിക്കിരയാക്കപ്പെട്ട പള്ളികളിൽ സെയിന്റ് പോൾ കത്തോലിക്കാ പള്ളിയും ഉൾപ്പെടുന്നതായി അൽ ജസീറ ടി വി റിപ്പോർട്ട് ചെയ്തു. ജനങ്ങൾ മുഴുവൻ പരിഭ്രാന്തിയിലാണെന്നും എല്ലാം കൊള്ളയടിക്കപ്പെട്ട അവർ എന്ത് ചെയ്യും എന്നുള്ള ആകുലതയിലാണെന്ന് ഫൈസലാബാദ് രൂപത വികാരി ജനറാളും അക്രമങ്ങളുടെ ദൃക്‌സാക്ഷിയുമായ ഫാ. ആബിദ് തൻവീർ പറഞ്ഞു.

അതേസമയം, മതനിന്ദ ആരോപിക്കപ്പെടുന്നവരെ ജീവപര്യന്തം തടവിലാക്കുന്നതിനുള്ള നിയമ ഭേദഗതി പാകിസ്താൻ പാർലമെന്റ് പാസ്സാക്കി. പ്രസിഡന്റിന്റെ അനുമതി ലഭിച്ചാൽ ഭേദഗതി നിയമമായി മാറും. ഇതനുസരിച്ചു മുഹമ്മദ് നബിയെയോ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളെയോ ഏതെങ്കിലും വിധത്തിൽ അപമാനിക്കാൻ ശ്രമിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികളായിരിക്കും. ഈ നിയമം തങ്ങൾക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കപ്പെടുമോ എന്നുള്ള ഭീതിയിലാണ് രാജ്യത്തെ ക്രൈസ്തവരുൾപ്പടെയുള്ള മത ന്യുനപക്ഷങ്ങൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?