ബംഗളൂരു: സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഡയമണ്ട് ജൂബിലി ആഘോഷിച്ചു. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി ആഘോഷ പരിപാടിയില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ രാമലിംഗ റെഡി, കെ.ജെ. ജോര്‍ജ് എന്നിവര്‍ വിശിഷിഷ്ടാതിഥിയായിരുന്നു. സിബിസിഐയുടെ കീഴിലാണ് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ്.
സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഫാ. പോള്‍ പാറത്താഴം എല്ലാവരെയും സ്വാഗതം ചെയ്തു.
സ്ഥാപനത്തിന്റെ 60 വര്‍ഷത്തെ ചരിത്രം വിശദീകരിച്ചു. തദവസരത്തില്‍ ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ കവിഞ്ഞ 25 വര്‍ഷമായി ആതുരസേവനം ചെയ്യുന്ന ഡോ. സിസ്റ്റര്‍ സീലിയായെ ഈ വര്‍ഷത്തെ സിസ്റ്റര്‍ ഡോ. മേരി ഗ്ലോറി അവാര്‍ഡ് നല്‍കി ആദരിച്ചു. ആദ്യത്തെ എം.ബി.ബി.എസ് ബാച്ചിലെ മൂന്ന് പേരെ ആദരിച്ചു. ഇതോടനുബന്ധിച്ച് പുതിയ ഓങ്കോളജി ബ്ലോക്കും ഇന്റഗ്രേറ്റഡ് ലബോറട്ടറിയും ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍ക്ക് പരിചരണമേകുന്ന ജെരിയാട്രിക് സെന്ററും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
Leave a Comment
Your email address will not be published. Required fields are marked with *