Follow Us On

20

April

2025

Sunday

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചര്‍ച്ചകളെ അട്ടിമറിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചര്‍ച്ചകളെ അട്ടിമറിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപ തയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി സീറോമ ലബാര്‍സഭയുടെ സിനഡ് നിശ്ചയിച്ച മെത്രാ ന്മാരുടെ പ്രത്യേക കമ്മിറ്റി ചര്‍ച്ചകള്‍ നടത്തികൊ ണ്ടിരിക്കുകയാണ്. പ്രസ്തുത കമ്മിറ്റിയുടെ ചര്‍ച്ചകള്‍ തുടരവേ അപ്പസ്‌തോലിക് അഡ്മി നിസ്‌ട്രേറ്റര്‍ ചര്‍ച്ചകളിലെ ധാരണകള്‍ അട്ടിമറി ക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ തീര്‍ത്തും തെറ്റിദ്ധാരണാജനകമായ വാര്‍ത്ത ഒരു പ്രമുഖ ദിനപത്രത്തിലും സാമൂഹ്യ മാധ്യമങ്ങളിലും കാണാ നിടയായി. ചര്‍ച്ചകളില്‍ ഒരുതരത്തിലും ഇടപെടാത്ത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചര്‍ച്ചകളെ അട്ടിമറിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സീറോമലബാര്‍ സഭയുടെ മീഡിയാ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവനയില്‍ വ്യക്തമാക്കി.
സീറോമലബാര്‍സഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം അംഗീ കരിച്ചതും പരിശുദ്ധ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുര്‍ബാന യര്‍പ്പണം സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി സിനഡ് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മെത്രാന്മാരുടെ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപത നിലവില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന്‍ കീഴിലായതിനാലും പ്രശ്‌നപരിഹാ രത്തിനായി മാര്‍പാപ്പ പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ നിയമിച്ചിരിക്കുന്നതിനാലും പരിശുദ്ധ പിതാവിന്റെ സമ്മതത്തോടെ മാത്രമേ പ്രശ്‌നപരിഹാരത്തിനുള്ള ഏതു നിര്‍ദ്ദേശവും നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.
 തെറ്റിദ്ധാരണാജനകമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നവര്‍ അതില്‍നിന്നും പിന്മാറേണ്ടതാണെന്നും വിശ്വാസികളും പൊതുസമൂഹവും ഇപ്രകാരമുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?