ഇടുക്കി: ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ നടന്ന മൂന്നാമത് മരിയന്‍ തീര്‍ത്ഥാടനം വിശ്വാസ സാഗരമായി. രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ ദൈവാലയത്തില്‍നിന്നും രാജകുമാരി ദേവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്കായിരുന്നു തീര്‍ത്ഥാടനം. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കിയ തീര്‍ത്ഥാടനത്തില്‍ രൂപതയിലെ മുഴുവന്‍ വൈദിക രും സമര്‍പ്പിതരും രൂപതയുടെ വിവിധ ഇടവക കളില്‍നിന്നുള്ള വിശ്വാസികളും പങ്കുചേര്‍ന്നു.
എല്ലാ ടൗണുകളിലും നാനാജാതി മതസ്ഥരായ ആളുകളും വ്യാപാരികളും തീര്‍ത്ഥാടനത്തിന് സ്വീകരണം നല്‍കിയത് ശ്രദ്ധേയമായി. തീര്‍ത്ഥാ ടകരെ സ്വീകരിക്കാന്‍ രാജകുമാരി പള്ളിയക്ക ണത്തില്‍ തിരുബാലസഖ്യത്തിലെ 50 കുട്ടികള്‍ മാതാവിന്റെ വ്യത്യസ്ഥ വേഷധാരികളായി അണിനിരന്നത് കൗതുകമായി. തീര്‍ത്ഥാടനം രാജകുമാരി ദൈവാലയത്തില്‍ എത്തിയപ്പോള്‍ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. വര്‍ത്തമാനകാലത്തെ മനുഷ്യര്‍ തിരക്കുപിടിച്ച ജീവിതത്തിലാണ്. ഈ ജീവിതം ദൈവത്തെ കണ്ടുമുട്ടാന്‍ ഉപകരിക്കുന്നതാകണമെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *