Follow Us On

06

June

2025

Friday

പ്രത്യാശയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകണം

പ്രത്യാശയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകണം
കാഞ്ഞിരപ്പള്ളി: പ്രത്യാശയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുവാന്‍ ദൈവത്തില്‍ പരിപൂര്‍ണ്ണമായി ആശ്രയിച്ച് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണ മാക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ഉപ്പുതറയില്‍ നടന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള പരിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ദൈവത്തില്‍ ഉത്തരം കണ്ടെത്തുന്നവരാകുവാന്‍ നമുക്കാവണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു.
  ഉപ്പുതറ  സെന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ചെറുപുഷ്പ മിഷന്‍ ലീഗ് കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് മാത്യു മരങ്ങാട്ടിന് പതാക കൈമാ റി മരിയന്‍ റാലി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ജപമാല പ്രദക്ഷിണത്തില്‍ ഹൈറേഞ്ച് മേഖലയി ലെ അഞ്ച് ഫൊറോനാകളില്‍ നിന്നുള്ള ആയിര ക്കണക്കിന് കുഞ്ഞുമിഷനറിമാര്‍ അണിനിരന്നു.
കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസ ജീവിത പരിശീലന ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ.ജോസഫ് ആലപ്പാട്ട്കുന്നേല്‍ (ഖൃ), കാഞ്ഞിര പ്പള്ളി രൂപതാ മിഷന്‍ ലീഗ് ഓര്‍ഗനൈസിംഗ് പ്രസിഡന്റ് അരുണ്‍ പോള്‍ കോട്ടയ്ക്കല്‍, അനിറ്റ തെങ്ങനാക്കുന്നേല്‍, അലന്‍ ജോളി പടിഞ്ഞാറേ ക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?