Follow Us On

19

April

2025

Saturday

പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സ് സെപ്റ്റംബര്‍ 9-ന് ആരംഭിക്കും

പരിശുദ്ധ കുര്‍ബാനയുടെ  ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സ്  സെപ്റ്റംബര്‍ 9-ന് ആരംഭിക്കും

കോട്ടയം: വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില്‍ നടത്തുന്ന പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സിന്റെ പുതിയ ബാച്ച് സെപ്റ്റംബര്‍ 9 -ന് ആരംഭിക്കുന്നു. കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിലാണ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നത്. മാസത്തിലെ 2, 4 ശനിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 5.00 വരെയാണ് ക്ലാസുകള്‍. അല്മായര്‍ക്കും സന്യസ്തര്‍ക്കും വൈദികര്‍ക്കും ഈ കോഴ്‌സില്‍ പങ്കെടുക്കാം. സന്യസ്തര്‍ക്കും മതാധ്യാപകര്‍ക്കും അല്മായര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം, പരിശുദ്ധ കുര്‍ബാനയുടെ പഴയനിയമ അടിസ്ഥാനങ്ങള്‍, സമാന്തരസുവിശേഷങ്ങളും നടപടിപുസ്തകവും പരിശുദ്ധ കുര്‍ബാനയും, യോഹന്നാന്റെ സുവിശേഷവും പരിശുദ്ധ കുര്‍ബാനയും, പൗലോസ് ശ്ലീഹായുടെ പരിശുദ്ധ കുര്‍ബാന ദര്‍ശനം, വെളിപാട് പുസ്തകവും പരിശുദ്ധ കുര്‍ബാനയും, പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരുടെ കുര്‍ബാന ദര്‍ശനം തുടങ്ങിയ 24 വിഷയങ്ങളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ ബൈബിള്‍ ദൈവശാസ്ത്ര പണ്ഡിതര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍: 8281927143, 9539036736

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?