Follow Us On

09

May

2025

Friday

സ്‌നേഹത്തണലൊരുക്കി പത്തുവര്‍ഷങ്ങള്‍

സ്‌നേഹത്തണലൊരുക്കി പത്തുവര്‍ഷങ്ങള്‍

തൃശൂര്‍: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് സൗജന്യമായി താമസിക്കാന്‍ സൗകര്യം നല്‍കുന്ന വിന്‍സെന്‍ഷ്യന്‍ അഭയകേന്ദ്രം പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. മാറാവ്യാധികളാല്‍ വലയുന്നവര്‍ക്ക് സ്‌നേഹത്തണലൊരുക്കുകയാണ് ഈ സ്ഥാപനം. തൃശൂര്‍ അതിരൂപതയുടെ സേവനപ്രവര്‍ത്തനങ്ങളുടെ മുഖമായ സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ തൃശൂര്‍ സെന്‍ട്രല്‍ കൗണ്‍സിലാണ് മെഡിക്കല്‍ കോളജിനടുത്ത് ഈ അഭയകേന്ദ്രം സ്ഥാപിച്ചത്.

മെഡിക്കല്‍ കോളജില്‍ കീമോ, റേഡിയേഷന്‍, ഡയാലിസിസ് തുടങ്ങിയ തുടര്‍ ചികിത്സകള്‍ക്കായി ദൂരസ്ഥലങ്ങളില്‍നിന്നും വരുന്ന നിര്‍ധന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മെഡിക്കല്‍ കോളജിനു സമീപമുള്ള ഈ സ്ഥാപനത്തില്‍ സൗജന്യ താമസവും ഭക്ഷണവും നല്‍കുന്നു. അതിരൂപതയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടനാംഗങ്ങളുടെ ദിവസവേതനവും മറ്റ് അഭ്യുദയകാംക്ഷികളുടെ സഹായവും ഉപയോഗിച്ചാണ് സ്ഥാപനം മുന്നേറുന്നത്. അമ്പതോളം കിടക്കകള്‍ ഇവിടെയുണ്ട്. അഭയകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും കുടുംബാംഗങ്ങളെയും തദവസരത്തില്‍ ആദരിച്ചു. ഇവിടുത്തെ സൗകര്യം ഉപയോഗപ്പെടുത്താന്‍ ആശുപത്രി അഡ്മിഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ ഫോട്ടോകോപ്പി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847010016.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?