Follow Us On

23

November

2024

Saturday

പാകിസ്ഥാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും ന്യൂനപക്ഷ വിവേചനവും

പാകിസ്ഥാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും ന്യൂനപക്ഷ വിവേചനവും

ജനീവ: ഇസ്‌ലാമിക രാഷ്ട്രമായ പാകിസ്ഥാനിൽ നടക്കുന്നത് കടുത്ത മനുഷ്യവകാശ ലംഘനങ്ങളെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പ്രസംഗം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ജൂബിലി കാംപെയിന്റെ പ്രതിനിധി ജോസഫ് ജേസനാണ് മതന്യൂനപക്ഷമായ ക്രൈസ്തവരോട് പാക്കിസ്ഥാൻ കാണിക്കുന്ന വിവേചനത്തേക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് . ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ (യു.എന്‍.എച്ച്.ആര്‍.സി) പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിച്ചമച്ച നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്ര സുരക്ഷയുടെ പേരിൽ രാജ്യത്തു യാതൊരു വിചാരണയും കൂടാതെ ന്യൂനപക്ഷങ്ങളെ തടവിലാക്കുകയാണെന്നു ജേസണ്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തി.

കുപ്രസിദ്ധമായ മതനിന്ദാ നിയമം ഉപയോഗിച്ച് രാജ്യത്ത് , ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണ്. മതനിന്ദ ആരോപണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ അന്യായമായി വിചാരണക്കിരയാകുകയും തടവിലാക്കപ്പെടുകയും തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയും ചെയ്യുന്നു. വ്യാജ മതനിന്ദാ ആരോപണത്തിന്റെ പേരില്‍ ജരന്‍വാലയില്‍ രോഷാകുലരായ ജനക്കൂട്ടം ക്രൈസ്തവ ദേവാലയങ്ങളെയും, ക്രിസ്ത്യാനികളെയും ആക്രമിച്ചത് തടയുന്നതില്‍ പോലീസിന് ഗുരുതരമായ വീഴ്ച  സംഭവിച്ചു. ഇത്തരം സംഭവങ്ങള്‍ മതന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍ നിന്നും അകറ്റിയിരിക്കുകയാണെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു.
മതന്യൂനപക്ഷങ്ങളിൽ പ്രത്യേകിച്ച് ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുവാന്‍ മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു .

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?