Follow Us On

21

November

2024

Thursday

കെസിബിസി പ്രൊഫഷണല്‍ നാടകമേള തുടങ്ങി

കെസിബിസി പ്രൊഫഷണല്‍ നാടകമേള തുടങ്ങി
കൊച്ചി: 34-ാമത് കെസിബിസി പ്രൊഫഷണല്‍ നാടക മേള പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ കലകളെ ഉപയോഗപ്പെടുത്തണമെന്ന് കാതോലിക്ക ബാവ പറഞ്ഞു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഷപ് തോമസ് മാര്‍ യൗസേബിയൂസ്, ടി.ജെ വിനോദ് എംഎല്‍എ, ചലച്ചിത്ര താരങ്ങളായ ബാബു ആന്റണി, കൈലാഷ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. എബ്രാഹം ഇരിമ്പിനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെസിബിസി മീഡിയ ഐക്കണ്‍ അവാര്‍ഡ് ഡോ. വര്‍ഗീസ് മൂലന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ സമ്മാനിച്ചു. എവിഎ ഗ്രൂപ്പ് എംഡി എ.വി അനൂപിനെ കാതോലിക്ക ബാവ ആദരിച്ചു. തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചിയ മ്മ’ എന്ന നാടകം ആദ്യദിനത്തില്‍ അവതരിപ്പിച്ചു.
ഒമ്പത് മത്സര നാടകങ്ങളും ഒരു പ്രദര്‍ശന നാടകവും ഉള്‍പ്പെടെയാണ് ഇത്തവണത്തെ നാടക മേള. , 22-ന് വടകര കാഴ്ച കമ്മ്യൂണിക്കേഷന്‍സിന്റെ ‘ശിഷ്ടം’, 23-ന് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ‘ജീവിതം സാക്ഷി’, 24-ന് തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ‘ഇടം’, 25-ന് കൊല്ലം ആത്മ മിത്രയുടെ ‘കള്ളത്താക്കോല്‍’, 26-ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ചിറക്’, 27- ന് തിരുവനന്തപുരം അസിധാരയുടെ ‘കാണുന്നതല്ല കാഴ്ചകള്‍’, 28-ന് കോട്ടയം ദൃശ്യവേദിയുടെ ‘നേരിന്റെ കാവലാള്‍’, 29-ന് കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍സിന്റെ ‘ചന്ദ്രികാവസന്തം’ എന്നിവ അവതരിപ്പിക്കും.
30-ന് വൈകുന്നേരം 5.30-ന് സമ്മാനദാനം, അവാര്‍ഡ് വിതരണം എന്നിവ നടക്കും. ഇതോടനുബന്ധിച്ച് കൊല്ലം അയനത്തിന്റെ ‘അവനവന്‍ തുരുത്ത്’ എന്ന നാടകം അവതരിപ്പിക്കും. നാടക മേളയുടെ പാസ് പാലാരിവട്ടം പിഒസിയില്‍ ലഭിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?