കാഞ്ഞിരപ്പള്ളി: മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നയിക്കുന്ന കര്‍ഷക അതിജീവനയാത്രക്ക് കാഞ്ഞിരപ്പള്ളിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, രൂപതാ ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി, ഗ്ലോബല്‍ ഭാരവാഹികളായ രാജീവ് കൊച്ചുപറമ്പില്‍, ഡോ. ബെ ഡോ. ജോബി കാക്കശേരി, ജോസുകുട്ടി ഒഴുകയില്‍, ജോര്‍ജ് കോയിക്കല്‍, ടെസി ബിജു പാഴിയാങ്കല്‍, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, സണ്ണിക്കുട്ടി അഴക യില്‍, അലമായ കമ്മീഷന്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യ ന്‍, ഇന്‍ഫാം രൂപത പ്രസിഡന്റ് ഏബ്രഹാം മാത്യു പന്തിരുവേലി യില്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *