Follow Us On

01

July

2025

Tuesday

ഇസ്രയേല്‍ -പാലസ്തീന്‍: യു.എന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍

ഇസ്രയേല്‍ -പാലസ്തീന്‍: യു.എന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍

ജനീവ: തീവ്രവാദികള്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു ജനത മുഴുവന്‍ സഹിക്കുന്നത് തടയണമെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ് ഗബ്രിയേല കാച്ച. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍ച്ചുബിഷപ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വലിയ ആശങ്കയുണ്ടെന്നും വെടിനിര്‍ത്തലിനുള്ള ആഹ്വാനം പാപ്പ ആവര്‍ത്തിക്കുന്നതായും ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

ഇസ്രായേലിലും പാലസ്തീനിലും ഉള്‍പ്പെടെ എല്ലായിടത്തും മനുഷ്യര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. എല്ലാവരും ദൈവത്തിന്റെ കണ്ണുകളില്‍ അമൂല്യരാണെന്നും ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു. ഇസ്രായേലിന് നേരെ ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തെ പാപ്പ അപലപിച്ചിരുന്നുവെന്ന് ഓര്‍മിപ്പിച്ച ആര്‍ച്ചുബിഷപ് ഭീകരര്‍ ചെയ്ത തെറ്റിന്റെ പ്രത്യാഘാതം ഒരു ജനത മുഴുവന്‍ അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രത്യാക്രമണത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കണമെന്നും ആഹ്വാനം ചെയ്തു.

ഗാസയില്‍ ബന്ദികളായി തുടരുന്ന ആളുകളെ മോചിപ്പിക്കുന്നതിന് നടപടികള്‍ വേണം. എന്നാല്‍ അതേസമയം, അവിടെ സഹായമെത്തിക്കുന്നതിന് സൗകര്യമൊരുക്കണം. ആശുപത്രികളും, സ്‌കൂളുകളും, ആരാധനാലയങ്ങളും ആക്രമണത്തിനായി ഉപയോഗിക്കുന്നത് അപലനീയമാണെന്നും ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?