Follow Us On

25

April

2025

Friday

ക്രിസ്തുരൂപങ്ങള്‍ മാറ്റണം; അന്ത്യശാസനവുമായി സംഘടനകള്‍

ക്രിസ്തുരൂപങ്ങള്‍ മാറ്റണം; അന്ത്യശാസനവുമായി സംഘടനകള്‍

ഗുഹാവത്തി: ക്രൈസ്തവര്‍ നടത്തുന്ന സ്‌കൂളുകളിലെ ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടന്‍ മാറ്റണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകളുടെ അന്ത്യശാസനം. കുടുംബസുരക്ഷാ പരിഷത്ത് പ്രസിഡന്റ് സത്യരഞ്ജന്‍ ബറുവ ഗുഹാവത്തിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ തങ്ങള്‍ ‘വേണ്ടതു’ ചെയ്യുമെന്നും അതിന്റെ ഉത്തരവാദിത്വം സ്ഥാപന അധികൃതര്‍ക്കായിരിക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ സേവനംചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സഭാവസ്ത്രങ്ങള്‍ ധരിച്ച് ജോലിചെയ്യരുതെന്നും സ്‌കൂളുകളില്‍ ക്രൈസ്തവ പ്രാര്‍ഥനകള്‍ പാടില്ലെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇത്തരമൊരാവശ്യം ആരും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്നാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അധികാരികള്‍ വ്യക്തമാക്കുന്നത്. ആവശ്യമുന്നയിച്ചിരിക്കുന്നവര്‍ ചെറിയൊരു വിഭാഗമാണ്. സര്‍ക്കാര്‍ പ്രതികരിച്ചിട്ടുമില്ല. എങ്കിലും ആശങ്കയുണ്ടെന്ന് അവര്‍ അറിയിച്ചു.

കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ 250തിലധികം സ്‌കൂളുകള്‍ ആസാമിലുണ്ട്. മറ്റു ക്രൈസ്തവ വിഭാഗങ്ങളുടേതുകൂടി കണക്കിലെടുത്താല്‍ എണ്ണം വളരെയധികമാണ്. ആസാമിന്റെ വികസനത്തിലും വിദ്യാഭ്യാസ മുന്നേറ്റത്തിലും ക്രൈസ്തവരുടെ സേവനം നിസ്ഥുലമാണ്. പതിറ്റാണ്ടുകളായി മിഷണറിമാര്‍ ഇവിടെ സേവനം ചെയ്യുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ആശങ്കകള്‍ ചര്‍ച്ചചെയ്യുന്നതിനായി യോഗം ചേരുമെന്ന് ആസാം കാത്തലിക് എഡ്യുക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?