Follow Us On

24

November

2024

Sunday

മലയോര മേഖലകളില്‍ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം

മലയോര മേഖലകളില്‍ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം
തിരുവനന്തപുരം: കേരളത്തിന്റെ മലയോര മേഖലകളില്‍ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെആര്‍എല്‍സിസി. ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കു ന്നതല്ല, ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലെ ജാഗ്രതയും നടപടികളുമാണ് ഭരണാധികാരികളുടെ ഉത്തരവാദിത്വം. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിസഹായത പ്രകടിപ്പിക്കുകയല്ല, വനം മന്ത്രിയും വനം വകുപ്പും ചെയ്യേണ്ടത്. നിശ്ചയദാര്‍ഢ്യത്തോടെ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് സങ്കേതികവും നിയമപരവുമായ പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് കെആര്‍എല്‍സിസി  സെക്രട്ടറിയേറ്റ് ചുണ്ടിക്കാട്ടി. പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ് ക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജോസഫ് ജൂഡ്, സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍,  ബിജു ജോസി, പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍, പ്രബല്ലദാസ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?